Covid-19: വിദേശ യാത്രക്കാർക്കുള്ള നിബന്ധനകളിൽ മാറ്റം വരുത്തി Abu Dhabi

കൊവിഡ് പശ്ചാത്തലത്തിലാണ് യാത്രക്കാർക്ക് പുതിയ നിബന്ധനകൾ പുറത്തിറക്കിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 14, 2021, 07:43 PM IST
  • ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രത്യേകം നിബന്ധനകളാണുള്ളത്
  • വാക്സിൻ സ്വീകരിച്ചിട്ടുള്ളവർ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള രാജ്യങ്ങളില്‍ നിന്നാണ് വരുന്നതെങ്കിൽ അബുദാബിയില്‍ എത്തിയ ഉടന്‍ പരിശോധന നടത്തണം
  • എന്നാല്‍ ക്വാറന്റീന്‍ ആവശ്യമില്ല
  • ആറ് ദിവസത്തിന് ശേഷം വീണ്ടും കൊവിഡ് പരിശോധന നടത്തണം
Covid-19: വിദേശ യാത്രക്കാർക്കുള്ള നിബന്ധനകളിൽ മാറ്റം വരുത്തി Abu Dhabi

അബുദാബി: അബുദാബിയിലേക്ക് വരുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമുള്ള നിബന്ധനകള്‍ പരിഷ്‍കരിച്ചു. ഓഗസ്റ്റ് 15 മുതല്‍ പുതിയ നിബന്ധനകളാണ് യാത്രക്കാര്‍ പാലിക്കേണ്ടതെന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിലാണ് യാത്രക്കാർക്ക് പുതിയ നിബന്ധനകൾ (New rules) പുറത്തിറക്കിയിരിക്കുന്നത്.

ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രത്യേകം നിബന്ധനകളാണുള്ളത്. വാക്സിൻ സ്വീകരിച്ചിട്ടുള്ളവർ
ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള രാജ്യങ്ങളില്‍ നിന്നാണ് വരുന്നതെങ്കിൽ അബുദാബിയില്‍ എത്തിയ ഉടന്‍ പരിശോധന നടത്തണം. എന്നാല്‍ ക്വാറന്റീന്‍ ആവശ്യമില്ല. ആറ് ദിവസത്തിന് ശേഷം വീണ്ടും കൊവിഡ് പരിശോധന നടത്തണം.

ALSO READ: Saudi: സൗദിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഫലം കാണുന്നു, രോഗ വ്യാപനത്തില്‍ വന്‍ കുറവ്

മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അബുദാബിയില്‍ പ്രവേശിച്ച ഉടന്‍ കൊവിഡ് പരിശേധന നടത്തണം. തുടര്‍ന്ന് ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയണം. ആറാം ദിവസം കൊവിഡ് പരിശോധന ആവര്‍ത്തിക്കുകയും വേണം. വാക്സിനെടുക്കാത്തവര്‍ ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നാണ് വരുന്നതെങ്കിൽ അബുദാബിയിലെത്തിയ ശേഷം കൊവിഡ് പരിശോധന നടത്തണം. ഇവര്‍ക്കും ക്വാറന്റീന്‍ ആവശ്യമില്ല.

എന്നാല്‍ ആറാം ദിവസവും ഒന്‍പതാം ദിവസവും കൊവിഡ് പരിശോധനയ്ക്ക് (Covid test) വിധേയമാകണം. വാക്സിനെടുക്കാതെ മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവർ അബുദാബിയിൽ എത്തിയ ഉടന്‍ കൊവിഡ് പരിശോധന നടത്തുകയും 10 ദിവസം ക്വാറന്റീനില്‍ കഴിയുകയും വേണം. ഒന്‍പതാം ദിവസം അടുത്ത കൊവിഡ് പരിശോധന നടത്തുകയും വേണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News