Gas cylinder explosion: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളികള്‍ക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം

Gas cylinder explosion:  12.20 ഓടെ ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികളിലായി 17 പേരാണ് ഈ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്.    

Written by - Zee Malayalam News Desk | Last Updated : Oct 18, 2023, 11:15 PM IST
  • കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ കരാമ ‘ഡേ ടു ഡേ’ ഷോപ്പിംഗ്‌ സെന്‍ററിന് സമീപം ബിന്‍ഹൈദര്‍ എന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്.
Gas cylinder explosion: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളികള്‍ക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം

Dubai: ദുബായിലെ കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി മലയാളികള്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരാണ്. 

പരിക്കേറ്റ ഒമ്പതോളം പേരെ ദുബായിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശികളായ നിധിന്‍ ദാസ്, ഷാനില്‍, നഹീല്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ ദുബായ് റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിധിന്‍ ദാസിന്‍റെ പരിക്കുകള്‍ അതീവ ഗുരുതരമാണെന്ന് നേരിയ പരിക്കുകളോടെ രക്ഷപ്പെട്ട ഫവാസ് പറഞ്ഞു.

Also Read:  Chhattisgarh Election 2023: ഛത്തീസ്ഗഡില്‍ 18 സിറ്റിംഗ് എംഎൽഎമാര്‍ക്ക് സീറ്റ് നിഷേധിച്ച് കോണ്‍ഗ്രസ്‌ 
 

കഴിഞ്ഞ  ദിവസം അര്‍ധരാത്രിയോടെ കരാമ ‘ഡേ ടു ഡേ’ ഷോപ്പിംഗ്‌ സെന്‍ററിന് സമീപം ബിന്‍ഹൈദര്‍ എന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. 12.20 ഓടെ ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികളിലായി 17 പേരാണ് ഈ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. മിക്കവരും അവിവാഹിതരായ താമസക്കാരാണെന്നാണ് വിവരം.

സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ മിക്കവരും മലയാളികളാണെന്നാണ് വിവരം. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തെ ഫ്ലാറ്റിലെ രണ്ട് വനിതകള്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. 

സംഭവത്തില്‍ പരിക്കേറ്റവരില്‍ അഞ്ച് പേര്‍ റാശിദ് ആശുപത്രിയിലും, എന്‍ എം സി ആശുപത്രിയില്‍ നാല് പേരും ചികില്‍സയില്‍ കഴിയുന്നുണ്ടെന്ന് ദുബായിലെ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News