UAE: കൊതുകളെ തുരത്താന്‍ ശബ്ദതരംഗം, പുതിയ സംവിധാനവുമായി നഗരസഭ

കൊതുകുകളെ തുരത്താന്‍ നവീന മാര്‍ഗ്ഗവുമായി  ദുബായ് നഗരസഭ...  ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ചു കൊതുകളെ തുരത്താനുള്ള സംവിധാനമാണ്  നഗരസഭ ആവിഷക്കരിച്ചിരിയ്ക്കുന്നത്‌.

Written by - Zee Malayalam News Desk | Last Updated : Dec 14, 2020, 03:59 PM IST
  • കൊതുകുകളെ തുരത്താന്‍ നവീന മാര്‍ഗ്ഗവുമായി ദുബായ് നഗരസഭ...
  • ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ചു കൊതുകളെ തുരത്താനുള്ള സംവിധാനമാണ് നഗരസഭ ആവിഷക്കരിച്ചിരിയ്ക്കുന്നത്‌.
UAE: കൊതുകളെ തുരത്താന്‍ ശബ്ദതരംഗം, പുതിയ സംവിധാനവുമായി നഗരസഭ

Dubai: കൊതുകുകളെ തുരത്താന്‍ നവീന മാര്‍ഗ്ഗവുമായി  ദുബായ് നഗരസഭ...  ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ചു കൊതുകളെ തുരത്താനുള്ള സംവിധാനമാണ്  നഗരസഭ ആവിഷക്കരിച്ചിരിയ്ക്കുന്നത്‌.

വെള്ളക്കെട്ടിനു സാധ്യതയുള്ള മേഖലകളിലാണ്‌ ഈ യന്ത്രങ്ങള്‍ സ്ഥാപിക്കുക.  വെ;ള്ളത്തില്‍ പ്രകമ്പനമുണ്ടാക്കി കൊതുകുകളെ അകറ്റി,  അവ  പെരുകുന്നതു തടയാനാകുമെന്ന് രോഗപ്രതിരോധ വിഭാഗം മേധാവി ഹിഷാം അബ്ദുറഹ്മാന്‍ പറഞ്ഞു.  മഴ പെയ്താല്‍ പ്രാണികള്‍ പെരുകാനുള്ള സാധ്യത കൂടുതലാണെന്നും പരിസരം വൃത്തിയാക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ  സംവിധാനം നടപ്പിലാക്കുന്നതിന് മുന്നോടിയായി  വെള്ളക്കെട്ടിനു സാധ്യതയുള്ള ഇടങ്ങളുടെ കണക്കെടുപ്പ് നഗരസഭ മുന്‍പേതന്നെ   പൂര്‍ത്തിയാക്കിയിരുന്നു. അതനുസരിച്ച് വെള്ളക്കെട്ടുള്ള 44 മേഖലകളാണ് പട്ടികയില്‍  ഉള്ളത്.

ഒട്ടക-കുതിര പരിപാലന കേന്ദ്രം, പാര്‍ക്കുകള്‍, പൊതു ഉല്ലാസകേന്ദ്രങ്ങള്‍, മൃഗ-പ്രകൃതി സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം പുതിയ സംവിധാനത്തിന്‍റെ പരിധിയിലാണ്. 

ലോകം കോവിഡ്‌  (COVID-19) പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍, മറ്റ് രോഗങ്ങള്‍കൂടി പെരുകുന്നത് തടയുക  എന്ന ലക്ഷ്യത്തോടെയാണ് കൊതുകു നശീകരണത്തിനായി  പുതിയ മാര്‍ഗ്ഗങ്ങള്‍ ദുബായ് (Dubai) നഗരസഭ നടപ്പിലാക്കുന്നത്.

കൂടാതെ,  പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും പുറത്തിറക്കിയിരിയ്ക്കുകയാണ് നഗരസഭ.

Also read: UAE Tourism: പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസം, വമ്പന്‍ ഓഫറുമായി എമിറേറ്റ്സ്

വീടുകളുടെ അകത്തോ പുറത്തോ വെള്ളം കെട്ടി നില്‍ക്കരുത്.  കൂളറുകള്‍, ഇതര ശീതീകരണ ഉപകരണങ്ങള്‍ എന്നിവയ്ക്കു സമീപവും  വെള്ളം കെട്ടി നില്‍ക്കാന്‍   പാടില്ല. ടാപ്പുകള്‍ക്കു ചോര്‍ച്ചയില്ലെന്ന് ഉറപ്പ് വരുത്തുക. 

എസിയില്‍ നിന്ന് വെള്ളം വീഴുന്നത് തടയുക. അലങ്കാരച്ചെടികളിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്കും പരിപാലനവും ശാസ്ത്രീയമാക്കുക. പഴയതോ കേടായതോ ആയ ടയറുകള്‍ പരിസരങ്ങളില്‍ ഉപേക്ഷിക്കാതിരിക്കുക. 

 

Trending News