Qatar News: ഖത്തറിൽ മയക്കുമരുന്നുമായി നാല് പ്രവാസികൾ പിടിയിൽ

Qatar News: പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നുള്ള അനുമതി വാങ്ങിയ ശേഷം ഇവരുടെ താമസ സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Jul 4, 2023, 10:52 PM IST
  • മയക്കുമരുന്നുമായി നാല് പ്രവാസികള്‍ ഖത്തറില്‍ അറസ്റ്റിൽ
  • അറസ്റ്റിലായ എല്ലാവരും ഒരു ഏഷ്യന്‍ രാജ്യത്തു നിന്നുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്
Qatar News: ഖത്തറിൽ മയക്കുമരുന്നുമായി നാല് പ്രവാസികൾ പിടിയിൽ

ദോഹ: മയക്കുമരുന്നുമായി നാല് പ്രവാസികള്‍ ഖത്തറില്‍ അറസ്റ്റിൽ. വിവിധ തരം മയക്കുമരുന്നുകള്‍ ഉപയോഗിക്കുകയും വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്യുകയും ചെയ്തതിനാണ് ഇവരെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായ എല്ലാവരും ഒരു ഏഷ്യന്‍ രാജ്യത്തു നിന്നുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Also Read: സൗദിയിൽ ഒരാഴ്ചക്കിടെ നിയമലംഘനം നടത്തിയ പതിനായിരത്തിലേറെ പ്രവാസികൾ കൂടി അറസ്റ്റിൽ!

ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.  പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നുള്ള അനുമതി വാങ്ങിയ ശേഷം ഇവരുടെ താമസ സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. വിവിധ തരം ലഹരി മരുന്നുകള്‍ നിറച്ച ബാഗുകളും  പാക്കറ്റുകളും ക്യാപ്‍സ്യൂളുകളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.  പിടിച്ചെടുത്തതിൽ 421 ഗ്രാം ഷാബു, 370 ഗ്രാം ഹാഷിഷ്, 800 ഗ്രാം ഹെറോയിന്‍ എന്നിവ ഉൾപ്പെടും. ഇതിന് പുറമെ മയക്കുമരുന്ന് തൂക്കി വിതരണം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന രണ്ട് ഇലക്ട്രോണിക് ത്രാസുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

Also Read: ബുധൻ കർക്കിടകത്തിലേക്ക്; 4 ദിവസത്തിനു ശേഷം ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

അറസ്റ്റിലായ പ്രവാസികളെയും പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News