കൊറോണ വൈറസ്: നാല് മലയാളികള്‍ കൂടി ഗള്‍ഫില്‍ മരിച്ചു!

കൊറോണ വൈറസ് ബാധിച്ച് ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫ് മേഖലകളിലായി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38 ആയി. 61,244 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 

Last Updated : May 3, 2020, 07:51 AM IST
കൊറോണ വൈറസ്: നാല് മലയാളികള്‍ കൂടി ഗള്‍ഫില്‍ മരിച്ചു!

ദുബായ്: കൊറോണ വൈറസ് ബാധിച്ച് ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫ് മേഖലകളിലായി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38 ആയി. 61,244 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 

മലപ്പുറം മൂര്‍ക്കനാട് സ്വദേശി മുഹമ്മദ്‌ മുസ്തഫ, കണ്ണൂര്‍ കേളകം സ്വദേശി വരപോത്തുകുഴി തങ്കച്ചന്‍, മലപ്പുറം മക്കരപറന്പ് സ്വദേശി അരിക്കത്ത് ഹംസ അബുബക്കര്‍, കോഴിക്കോട് മാങ്കാവ് സ്വദേശി മഹറൂഫ് മാളിയേക്കൽ എന്നിവരാണ്‌ മരിച്ചത്. 

മുഹമ്മദ്‌ മുസ്തഫ, തങ്കച്ചന്‍ എന്നിവര്‍ യുഎഇയിലും ഹംസ അബുബക്കര്‍ സൗദിയിലെ മദീനയിലും മഹറൂഫ് കുവൈത്തില്‍ വച്ചുമാണ് മരിച്ചത്. സൗദിയിലാണ് ഏറ്റവു൦ കൂടുതല്‍ വൈറസ് വ്യാപനം ഉണ്ടായിരിക്കുന്നത്. 1,344 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 

വാര്‍ത്തകളെല്ലാം വ്യാജം? പൊതുപരിപാടിയില്‍ പങ്കെടുത്ത് കിം, ചിത്രങ്ങള്‍ പുറത്ത്!

 

ഏഴ് പേര്‍ കൂടി മരിച്ചതോടെ സൗദിയില്‍ ആകെ മരിച്ചവരുടെ എണ്ണം 169 ആയി. കുവൈറ്റിലും അതിവേഗമാണ് വൈറസ് പടര്‍ന്നു പിടിക്കുന്നത്.103 ഇന്ത്യക്കാര്‍ക്ക് കുവൈറ്റില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു.  

ഇതോടെ, കുവൈറ്റില്‍ രോഗബാധിതരുടെ എണ്ണം 1983 ആയി. വിമാന വിലക്കുകള്‍ നേരിടുന്നതിനാല്‍ ആറു മലയാളികള്‍ ഉള്‍പ്പടെ 8 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ബഹ്റിനില്‍ തന്നെ സംസ്കരിച്ചു. 

Trending News