Shukra Rahu Yuti 2025: പുതുവർഷത്തിൽ ശുക്ര-രാഹു സംയോഗം ഇവർക്ക് നൽകും അപ്രതീക്ഷിത സാമ്പത്തിക നേട്ടം!

Venus Rahu Conjunction: ജ്യോതിഷത്തിൽ ശുക്രനും രാഹുവും വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് ഗ്രഹങ്ങൾക്കും സ്ഥാനങ്ങളിൽ ചെറിയ മാറ്റം വന്നാൽ എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ഏതെങ്കിലും തരത്തിൽ സ്വാധീനം ചെലുത്തും.

Shukra Rahu Yuti 2025: ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ പല രാശിക്കാരുടെയും ഭാഗ്യം തെളിയിക്കും. 2025 ൻ്റെ തുടക്കത്തിൽ ശുക്രൻ രാശിചക്രം മാറ്റി മീന രാശിയിലേക്ക് പ്രവേശിക്കും.

1 /8

Venus Rahu Conjunction: ജ്യോതിഷത്തിൽ ശുക്രനും രാഹുവും വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് ഗ്രഹങ്ങൾക്കും സ്ഥാനങ്ങളിൽ ചെറിയ മാറ്റം വന്നാൽ എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ഏതെങ്കിലും തരത്തിൽ സ്വാധീനം ചെലുത്തും.

2 /8

ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ പല രാശിക്കാരുടെയും ഭാഗ്യം തെളിയിക്കും. 2025 ൻ്റെ തുടക്കത്തിൽ ശുക്രൻ രാശിചക്രം മാറ്റി മീന രാശിയിലേക്ക് പ്രവേശിക്കും. അവിടെ രാഹു ആ സമയം ഉണ്ടാകും.

3 /8

മീന രാശിയിൽ രാഹുവും ശുക്രനും കൂടിച്ചേരുകയും അതിലൂടെ ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കുകയും ചെയ്യും. പുതുവർഷത്തിലെ ആ ഭാഗ്യ രാശിക്കാർ ആരൊക്കെയെന്നറിയാം...  

4 /8

ജനുവരി അവസാനം അതായത് 2025 ജനുവരി 28 ന് രാവിലെ 7:12 ന് ശുക്രൻ മീന രാശിയിൽ പ്രവേശിക്കും. അവിടെ വച്ച് രാഹുവുമായി കൂടിച്ചേരും

5 /8

രാഹുവും ശുക്രനും കൂടിച്ചേരുന്നത് ചില രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ശുക്രൻ രാഹുവുമായി കൂടിച്ചേരുന്നതിനാൽ രാഹുവിൻ്റെ ദോഷഫലങ്ങൾ കുറയും.   

6 /8

കർക്കടകം (Cancer):  രാഹുവും ശുക്രനും ഈ രാശിയുടെ പത്താം ഭാവത്തിലാണ് ചേരുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. ജോലിയിൽ നേട്ടങ്ങൾ ഉണ്ടാകും, കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും ഫലം നിങ്ങൾക്ക് ലഭിച്ചേക്കാം. മാതാപിതാക്കളുമായി നല്ല ബന്ധം സ്ഥാപിക്കും. എല്ലാ മേഖലയിലും വിജയം നേടാനാകും. ആരോഗ്യം നല്ലതായിരിക്കും.  

7 /8

തുലാം (Libra):  തുലാം രാശിക്കാർക്കും പുതുവർഷം വളരെ നല്ലതായിരിക്കും. ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് രാഹുവും ശുക്രനും ചേരുന്നത്. ഇവിടെ ശുക്രൻ്റെ സാന്നിധ്യം ദാമ്പത്യ ജീവിതത്തിൽ സന്തോഷം നൽകും, പങ്കാളിയുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ അവസാനിക്കും, വിവാഹത്തിനായി പല ബന്ധങ്ങളും വന്നേക്കാം, പ്രണയവിവാഹത്തിനും സാധ്യതയുണ്ട്. ജോലിയിൽ സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പളം വർദ്ധിക്കും, ആരോഗ്യം മെച്ചപ്പെടും.

8 /8

വൃശ്ചികം (Scorpio):  പുതുവർഷം ഈ രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. ജീവിതത്തിലെ പല പ്രശ്നങ്ങളും അവസാനിക്കും. ഈ രാശിയുടെ ആറാം ഭാവത്തിൽ രാഹുവും ശുക്രനും കൂടിച്ചേരുന്നു. ഈ രാശിക്കാർക്ക് ശത്രുക്കളിൽ നിന്ന് മുക്തി, പെട്ടെന്നുള്ള സാമ്പത്തിക നേട്ടം. ജോലിയിലും ബിസിനസ്സിലും നേട്ടങ്ങൾ, പ്രണയ ജീവിതം നല്ലതായിരിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയം കൈവരിക്കാൻ കഴിയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola