Riyadh: ഭക്ഷ്യസുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ, ഹജ്ജ് തീര്‍ത്ഥാടകരുടെ ഭക്ഷണ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണം കൊടുക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്കി സൗദി പബ്ലിക് പ്രോസിക്യൂഷന്.
ഭക്ഷ്യസുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും 10 ദശലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ നല്‍കുകയെന്ന് പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി. അതുകൂടാതെ, നിയമലംഘകരുടെ ലൈസന്‍സ് റദ്ദാക്കുകയും ഭക്ഷണവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് അവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയം ചെയ്യും. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ സ്വന്തം ചെലവില്‍ പേരുകള്‍ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തേണ്ടി വരുമെന്നും പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി.
ഹജ്ജിനോട് അനുബന്ധിച്ച് നിരവധി നടപടികളാണ് അധികൃതര്‍ കൈക്കൊണ്ടിരിയ്ക്കുന്നത്. തീർത്ഥാടനത്തോടനുബന്ധിച്ച് പരിസ്ഥിതി പ്രശ്നങ്ങൾ കഴിവതും ഒഴിവാക്കാനുള്ള ശ്രമമാണ് അധികൃതര്‍ നടത്തുന്നത്. ഭക്ഷണം പാഴാക്കുന്നത് കഴിവതും ഒഴിവാക്കാനും പുനരുപയോഗിക്കാവുന്ന വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കാനും ചപ്പുചവറുകളും പുനരുപയോഗിക്കാവുന്ന വസ്തുക്കളും വേർതിരിക്കാനും ഉദ്യോഗസ്ഥർ തീർഥാടകരെ പ്രോത്സാഹിപ്പിക്കുന്നു.
ഈ വര്‍ഷം, തീർത്ഥാടകർക്ക് സ്വന്തം ഭക്ഷണസാധനങ്ങളോ പാചകവുമായി ബന്ധപ്പെട്ട വസ്തുക്കളോ കൊണ്ടുവരാന്‍ അനുവാദമില്ല. ഈ നടപടി പ്രദേശം മലിന മുക്തമായി ലനിർത്താൻ സഹായകമായി എന്ന് അധികൃതര്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...