Kuwait News: വീട്ടിൽ കഞ്ചാവ് കൃഷി; കുവൈത്തിൽ രാജകുടുംബാംഗത്തിന് ജീവപര്യന്തം തടവ്!

Crime News: വീട്ടുവളപ്പില്‍ കഞ്ചാവ് വളര്‍ത്തിയതിനാണ് അധികൃതർ രാജകുടുംബാഗത്തെയും  സഹായിയേയും അറസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Dec 26, 2024, 02:41 PM IST
  • വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ കേസില്‍ കുവൈത്തില്‍ രാജകുടുംബാഗത്തിനും ഒരു ഏഷ്യക്കാരനും ജീവപര്യന്തം തടവ്
  • രാജകുടുംബാംഗത്തിനും സഹായിയായ ഏഷ്യക്കാരനുമാണ് ക്രിമിനല്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്
Kuwait News: വീട്ടിൽ കഞ്ചാവ് കൃഷി; കുവൈത്തിൽ രാജകുടുംബാംഗത്തിന് ജീവപര്യന്തം തടവ്!

കുവൈത്ത്: വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ കേസില്‍ കുവൈത്തില്‍ രാജകുടുംബാഗത്തിനും ഒരു ഏഷ്യക്കാരനും ജീവപര്യന്തം തടവ് വിധിച്ചു. രാജകുടുംബാംഗത്തിനും സഹായിയായ ഏഷ്യക്കാരനുമാണ് ക്രിമിനല്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. 

Also Read: ലെ​ബ​നാ​നി​ലെ ജ​ന​ങ്ങൾ​ക്ക് സ​ഹാ​യം തു​ട​ർന്ന് സൗ​ദി

കൗണ്‍സിലര്‍ നായിഫ് അല്‍ - ദഹൂം അധ്യക്ഷനായ ഒന്നാം ഇന്‍സ്റ്റന്‍സ് കോടതിയാണ് രാജകുടുംബാംഗത്തിനും ഏഷ്യക്കാരനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. വീട്ടുവളപ്പില്‍ കഞ്ചാവ് വളര്‍ത്തിയതിനാണ് അധികൃതർ ഇയാളേയും സഹായിയേയും അറസ്റ്റ് ചെയ്തത്. 3 ഏഷ്യക്കാരുടെ സഹായത്തോടെയായിരുന്നു ഇയാൾ കഞ്ചാവ് കൃഷി നടത്തിയിരുന്നത്. അറസ്റ്റിനിടെ പ്രതികളുടെ കൈവശത്തു നിന്നും ലഹരിമരുന്ന് കണ്ടെത്തിയിരുന്നു. 

Also Read: ശനി പൂരൂരുട്ടാതി നക്ഷത്രത്തിലേക്ക്; മണിക്കൂറുകൾക്ക് ഇവരുടെ സുവർണ്ണ സമയം തെളിയും!

ഇതിൽ 25 കിലോഗ്രാം ഭാരമുള്ള 270 കഞ്ചാവ് ചെടികള്‍, 5,130 കിലോഗ്രാം വില്‍പ്പനയ്ക്ക് തയ്യാറാക്കിയ കഞ്ചാവ് എന്നിവയും 4,150 ലഹരിഗുളികകളും ഉണ്ടായിരുന്നു. മൂന്ന് ഏഷ്യന്‍ പ്രതികളില്‍ ഒരാള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചിട്ടുണ്ട്. ലഹരിമരുന്ന് കേസുകളില്‍ കുവൈത്ത് സ്വീകരിക്കുന്ന കര്‍ശനമായ ശിക്ഷാ നടപടികളെ ഉയർത്തിക്കാട്ടുന്ന വിധിയാണിത്. സമൂഹത്തിലെ ഉയര്‍ന്ന പദവികള്‍ പരിഗണിക്കാതെ മയക്കു മരുന്നിനെതിരെയുള്ള പോരാട്ടം ശക്തമാക്കാനുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News