ദോഹ: വരും ദിവസങ്ങളില്‍ ഖത്തറില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
ഈ മാസം 29 മുതല്‍ ജനുവരി 2 വരെയാണ് കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുക. ഇതുമൂലം പുലര്‍ച്ചെ അന്തരീക്ഷത്തിലെ ഈര്‍പ്പത്തില്‍ വര്‍ധനവുണ്ടാകും. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കാഴ്ചപരിധി ഒരു കിലോമീറ്ററിന് താഴെയാകാനും ഒന്നും കാണാത്ത അവസ്ഥയുണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
മൂടല്‍ മഞ്ഞുമൂലമുണ്ടാകുന്ന അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ വാഹനമോടിക്കുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും അധികൃതര്‍ നല്കുന്ന വിവരങ്ങള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.