ഇന്ത്യന്‍ റിപ്പബ്ലിക് ദിനം: പ്രവാസലോകത്തും ആഘോഷം

സൗദിയിലെ ഇന്ത്യൻ എംബസിയിലും വിവിധ ഇന്ത്യൻ സ്കൂളുകളിലുമാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.  

Last Updated : Jan 27, 2019, 11:50 AM IST
 ഇന്ത്യന്‍ റിപ്പബ്ലിക് ദിനം: പ്രവാസലോകത്തും ആഘോഷം

റിയാദ്: ഇന്ത്യയുടെ എഴുപതാം റിപ്പബ്ലിക് ദിനം ആര്‍ഭാടപൂര്‍വ്വം ആഘോഷിച്ച് പ്രവാസികളും. സൗദിയിലെ ഇന്ത്യൻ എംബസിയിലും വിവിധ ഇന്ത്യൻ സ്കൂളുകളിലുമാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.  

അംബാസഡർ അഹമ്മദ് ജാവേദ് ദേശീയ പതാക ഉയർത്തിയതോടെയാണ് റിയാദിലെ ഇന്ത്യൻ എംബസി ആസ്ഥാനത്തു ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. 

ചടങ്ങിൽ രാഷ്ട്രപതിയുടെ റിപബ്ലിക് ദിന സന്ദേശം അംബാസഡർ വായിച്ചു. തുടര്‍ന്ന്  കുട്ടികളുടെ കലാപരിപാടികളും നടന്നു.

ദമ്മാം ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ഭരണസമിതി ചെയർമാൻ സുനിൽ മുഹമ്മദ് പതാക ഉയർത്തി. തുടർന്ന് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. 

മസ്കറ്റ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ടേ ആയിരുന്നു മുഖ്യാതിഥി. തലസ്ഥാന നഗരിയിലുള്ള വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നും ആയിരത്തിലധികം വിദ്യാർത്ഥികളും രക്ഷകർത്താക്കളും ചടങ്ങുകളിൽ പങ്കെടുത്തു.

മസ്കറ്റ് ഇന്ത്യൻ സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന മാർച്ച് പാസ്റ്റിൽ സ്ഥാനപതി മൂന്ന് മഹാവീർ സലൂട്ട് സ്വീകരിച്ചു. 

ദാർസൈത്, ഗുബ്ര , സീബ്, മ്ബെല , വാദികബീർ , മസ്കറ്റ് എന്നി ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾ ആയിരുന്നു മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്.

മസ്കറ്റ് ഇന്ത്യൻ എംബസ്സിയിൽ ഒരുക്കിയിരുന്ന പരിപാടിയിൽ സ്ഥാനപതി ഇന്ത്യൻ ദേശിയ പതാക ഉയർത്തുകയും രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കുകയും ചെയ്തു. 

ഒമാന്‍റെ ഉൾപ്രദേശങ്ങളായ സലാല , സൂർ , സൊഹാർ ഇബ്രി എന്നിവടങ്ങളിലെ പ്രവാസി ഇന്ത്യൻ സമൂഹവും റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു.

Trending News