Saudi Arabia: അപകടങ്ങൾ വര്‍ദ്ധിക്കുന്നു, കണക്കുകൾ പുറത്തുവിട്ട് സൗദി പൊതുഗതാഗത അതോറിറ്റി

Saudi Arabia:  ഹൈവേകളിൽ ട്രാക്കുകൾ മാറുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ സ്വീകരിക്കാതെ വാഹനം പെട്ടെന്ന് വെട്ടിക്കുന്നതും മുമ്പിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാത്തതുമാണ് അപകടങ്ങൾക്ക് പ്രധാനമായും കാണമാകുന്നതെന്ന് റിപ്പോർട്ട് പറയുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 23, 2023, 04:21 PM IST
  • മുന്‍പിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാതെ ഡ്രൈവ് ചെയ്തതാണ് രണ്ടാമത്തെ പ്രധാന അപകട കാരണം
Saudi Arabia: അപകടങ്ങൾ വര്‍ദ്ധിക്കുന്നു, കണക്കുകൾ പുറത്തുവിട്ട് സൗദി പൊതുഗതാഗത അതോറിറ്റി

Saudi Arabia: സൗദിയിൽ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. വര്‍ദ്ധിച്ച വാഹനപകടങ്ങളുടെ കണക്കുകള്‍ കാരണങ്ങൾ സഹിതം പുറത്ത് വിട്ടിരിയ്ക്കുകയാണ് സൗദി പൊതുഗതാഗത അതോറിറ്റി. 

Also Read:  Horoscope Today, December 23: മേടം രാശിക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദം, കന്നി രാശിക്കാർക്ക് യാത്രാ  ഭാഗ്യം, ഇന്നത്തെ നക്ഷത്രഫലം     
   
ഹൈവേകളിൽ ട്രാക്കുകൾ മാറുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ സ്വീകരിക്കാതെ വാഹനം പെട്ടെന്ന് വെട്ടിക്കുന്നതും മുമ്പിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാത്തതുമാണ് അപകടങ്ങൾക്ക് പ്രധാനമായും കാണമാകുന്നതെന്ന് റിപ്പോർട്ട് പറയുന്നു. 2022 ലെ റോഡപകടങ്ങളുടെ റിപ്പോർട്ടാണ് അതോറിറ്റി പുറത്തുവിട്ടിരിയ്ക്കുന്നത്. ഇത്തരത്തിൽ പെട്ടെന്ന് ട്രാക്ക് മാറിയത് മൂലം കഴിഞ്ഞ വർഷം 475000 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 

Also Read:  Richest Zodiac Sign: ഈ രാശിക്കാര്‍ സമ്പന്നര്‍, ജീവിതകാലം മുഴുവന്‍ പണം കൊണ്ട് കളിക്കും!! 
 
മുന്‍പിലുള്ള  വാഹനവുമായി സുരക്ഷിത അകലം പാലിക്കാതെ ഡ്രൈവ് ചെയ്തതാണ് രണ്ടാമത്തെ പ്രധാന അപകട കാരണം. ഇതുവഴി 459000 അപകടങ്ങളും 2022 ല്‍ റിപ്പോർട്ട് ചെയ്തു. ഡ്രൈവിംഗിൽ നിന്നും ശ്രദ്ധതിരിക്കുന്ന മൊബൈൽ ഉപയോഗം പോലെയുള്ള കാരണങ്ങൾ കൊണ്ട് 194000വും മറ്റു കാരണങ്ങൾ കൊണ്ട് 185000 അപകടങ്ങളും റിപ്പോർട്ട് ചെയ്തതായും അതോറിറ്റി റിപ്പോർട്ട് പറയുന്നു. 

എന്നാൽ ഗുരുതര അപകടങ്ങളുടെ എണ്ണത്തിൽ രാജ്യത്ത് വലിയ കുറവ് രേഖപ്പെടുത്തി. ഇത്തരം അപകടങ്ങൾ 55 ശതമാനം തോതിൽ കുറഞ്ഞതായും റിപ്പോർട്ട് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..   

Trending News