ചൂട് കുറയ്ക്കാന്‍ റോഡുകള്‍ക്ക് നീല നിറം!!

പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ റോഡുകള്‍ക്ക് നീല നിറം നല്‍കുന്നത്.

Last Updated : Aug 23, 2019, 10:49 AM IST
ചൂട് കുറയ്ക്കാന്‍ റോഡുകള്‍ക്ക് നീല നിറം!!

ഖത്തര്‍: അതികഠിനമായ ചൂടിനെ തുടര്‍ന്ന് റോഡുകള്‍ നീല നിറത്തിലേക്ക് മാറ്റി ഖത്തര്‍ പൊതുമരാമത്ത് വകുപ്പ് (Ashghal). 

ചൂട് കുറയ്ക്കാനായാണ്‌ കറുപ്പ് നിറത്തിലുള്ള റോഡ് നീല നിറത്തിലേക്ക് മാറ്റുന്നത്. നീല നിറത്തിലുള്ള റോഡുകള്‍ താപനില 15-20 ഡിഗ്രി വരെ കുറയ്ക്കുന്നമെന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 

പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ റോഡുകള്‍ക്ക് നീല നിറം നല്‍കുന്നത്. ദോഹയിലെ അബ്ദുള്ള ബിന്‍ ജാസ്മിന്‍ സ്ട്രീറ്റിലെ 200 മീറ്റര്‍ റോഡാണ് നീല നിറത്തിലേക്ക് മാറ്റിയത്. 

പ്രമുഖ ജാപ്പനീസ് കമ്പനിയുമായി ചേര്‍ന്നാണ് ഖത്തര്‍ പൊതുമരാമത്ത് വകുപ്പിന്‍റെ പുതിയ പരീക്ഷണം.

Trending News