സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കികൊണ്ട് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദിന്‍റെ ഉത്തരവ്. 2018 ജൂണ്‍ മാസത്തോടെ നിയമം പ്രാബല്യത്തില്‍ വരുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കി 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Last Updated : Sep 27, 2017, 08:54 AM IST
സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി

റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കികൊണ്ട് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദിന്‍റെ ഉത്തരവ്. 2018 ജൂണ്‍ മാസത്തോടെ നിയമം പ്രാബല്യത്തില്‍ വരുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കി 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ആഭ്യന്തര, ധന, തൊഴില്‍, സാമൂഹികകാര്യ വകുപ്പുകളുടെ പ്രാതിനിധ്യത്തോടെ തീരുമാനം നടപ്പാക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചു. സൗ​ദിയില്‍ പു​രു​ഷ​ന്മാ​ർ​ക്ക് മാ​ത്ര​മേ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചി​രു​ന്നു​ള്ളൂ.  സ്ത്രീകള്‍ക്ക് ഡ്രൈ​വിം​ഗി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ലോ​ക​ത്തെ ഏ​ക രാ​ജ്യം സൗ​ദി​ മാത്രമായിരുന്നു. സ്ത്രീ​ക​ൾ വാ​ഹ​നം ഓ​ടി​ച്ചാ​ൽ പി​ടി​കൂ​ടു​ക​യും പി​ഴ ഈ ടാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു​മൂ​ലം പ​ല കു​ടും​ബ​ങ്ങ​ളും സ്ത്രീ​ക​ളു​ടെ സ​ഞ്ചാ​ര ആ​വ​ശ്യ​ത്തി​ന് പു​രു​ഷ​ന്മാ​രെ ഡ്രൈ​വ​ർ​മാ​രാ​യി നി​യോ​ഗി​ച്ചി​രു​ന്നു.

വാ​ഹ​നം ഓ​ട‌ി​ക്കു​ന്ന​തി​ന് സ്ത്രീ​ക​ൾ​ക്കു​ള്ള വി​ല​ക്കി​നെ​തി​രെ വി​വി​ധ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നെ​ങ്കി​ലും ഫ​ലം​ക​ണ്ടി​രു​ന്നി​ല്ല. വാ​ഹ​നം ഓ​ടി​ച്ച് പ്ര​തി​ഷേ​ധി​ച്ച പ​ല സ്ത്രീ​ക​ളും പി​ടി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ സ്ത്രീ​ക​ള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കണമെന്ന ആ​വ​ശ്യ​വു​മാ​യി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​ൻ അ​ട​ക്ക​മു​ള്ള​വ​ർ രം​ഗ​ത്തെ​ത്തുകയാ​യി​രു​ന്നു.  മാത്രമല്ല പുതിയ നയത്തിലൂടെ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനാകുമെന്നാണ് സൗദി കണക്ക്കൂട്ടുന്നത്.

ശനിയാഴ്ച നടന്ന ദേശീയ ദിനാഘോഷത്തില്‍ റിയാദ് കിങ് ഫഹദ് സ്റ്റേഡിയത്തില്‍ ആദ്യമായി നൂറുകണക്കിന് വനിതകളും ഒത്തുകൂടിയത് ശ്രദ്ധേയ മാറ്റമായി വിലയിരുത്തപ്പെട്ടിരുന്നു. നേരത്തെ, സ്ത്രീ-പുരുഷന്മാര്‍ പൊതുചടങ്ങുകളില്‍ ഒരുമിച്ച് ഒത്തുകൂടുന്നതിന് കര്‍ശന വിലക്ക് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഈ ഉത്തരവും. തീരുമാനം ശരിയായ ദിശയിലുള്ള ശരിയായ ചുവടാണെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ സംഘടനകളും വനിതാ സംഘടനകളും സൗദി നീക്കത്തെ സ്വാഗതം ചെയ്തു.

Trending News