കൊറോണ വൈറസ്: കുവൈത്തില്‍ ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ കുവൈത്തില്‍ മരിച്ചു. 

Last Updated : Apr 30, 2020, 07:28 AM IST
കൊറോണ വൈറസ്: കുവൈത്തില്‍ ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു

കുവൈത്ത്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ കുവൈത്തില്‍ മരിച്ചു. 

പത്തനംതിട്ട ഇടയാറന്മുള സ്വദേശിയും 51കാരനുമായ വടക്കനമൂട്ടില്‍ രാജേഷ് കുട്ടപ്പന്‍, തൃശൂര്‍ വലപ്പാട് സ്വദേശിയും 54കാരനുമായ അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ്‌ മരിച്ചത്.

ഇതോടെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 28 ആയി.  ജാബര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുവൈത്ത് ബദര്‍ അല്‍ മുള്ള കമ്പനിയിലെ ജീവനക്കാരനായ രാജേഷ് കുട്ടപ്പന്‍ നായര്‍ മരിച്ചത്. 

കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ്‌ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹ രോഗിയായ രാജേഷിന് കിഡ്നി സംബന്ധിയായ അസുഖങ്ങളും ഉണ്ടായിരുന്നു. 

കേരളത്തിലേക്കുള്ള യാത്രയിനി എളുപ്പമല്ല... കൊറോണ ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം!!

 

ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം രാജേഷ് ഡയാലിസിസിന് വിധേയനായിരുന്നു. രാജേഷിന്‍റെ ലാബ് ടെക്നീഷ്യനായ ഭാര്യ ഗീത മക്കളായ അശ്വിന്‍ ജിതിന്‍ എന്നിവര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 

ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വലപ്പാട് സ്വദേശി അബ്ദുല്‍ ഗഫൂര്‍ മരണപ്പെട്ടത്. അമീറി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗഫൂറിനെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

കുവൈത്ത് സിറ്റിയിലെ സഫാത്ത്തില്‍ ടൈലറായി ജോലിചെയ്തിരുന്ന ഇദ്ദേഹത്തിന് ന്യുമോണിയയും ബാധിച്ചിരുന്നു. ഭാര്യ ശാഹിദ മക്കളായ മുഹമ്മദ്‌, അഫ്സാദ് എന്നിവര്‍ നിരീക്ഷണത്തിലാണ്.

Trending News