Omicron: നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി വിലക്കേർപ്പെടുത്തി യുഎഇ

Omicron: ഒമിക്രോൺ ഭീതി ലോകമെമ്പാടും വർധിക്കുകയാണ്.  പലയിടങ്ങളിലും കേസുകൾ കൂടുകയാണ്.  ഈ അവസ്ഥയിൽ നാ​ലു ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക് കൂ​ടി വിലക്കേർപ്പെടുത്തിയിരിക്കുകയാണ് യു​എ​ഇ​.   

Written by - Zee Malayalam News Desk | Last Updated : Dec 25, 2021, 08:42 AM IST
  • ഒമിക്രോൺ ഭീതി ലോകമെമ്പാടും വർധിക്കുകയാണ്
  • നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി വിലക്കേർപ്പെടുത്തി യുഎഇ
  • ഇതോടെ വി​ല​ക്കേ​ർ​പെ​ടു​ത്തി​യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം 11 ആ​യിരിക്കുകയാണ്
Omicron: നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി വിലക്കേർപ്പെടുത്തി യുഎഇ

ദു​ബാ​യ്: Omicron: ഒമിക്രോൺ ഭീതി ലോകമെമ്പാടും വർധിക്കുകയാണ്.  പലയിടങ്ങളിലും കേസുകൾ കൂടുകയാണ്.  ഈ അവസ്ഥയിൽ നാ​ലു ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക് കൂ​ടി വിലക്കേർപ്പെടുത്തിയിരിക്കുകയാണ് യു​എ​ഇ​. 

കെ​നി​യ, താ​ൻ​സ​നി​യ, ഇ​ത്യോ​പ്യ, നൈ​ജീ​രി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ യാ​ത്രി​ക​ർ​ക്കാ​ണ് യുഎഇ (UAE) വി​ലക്കേർപ്പെടുത്തിയിരിക്കുന്നത്. ഈ നാല് രാജ്യങ്ങളും കൂടിയാകുമ്പോൾ വി​ല​ക്കേ​ർ​പെ​ടു​ത്തി​യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം 11 ആ​യിരിക്കുകയാണ്.

Also Read: Abu Dhabi rules| അബുദാബിയിലേക്ക് കടക്കാൻ പുതിയ നിയമങ്ങൾ, അതിർത്തി പരിശോധനകൾ ഇങ്ങിനെ

വിലക്ക് ഡി​സം​ബ​ർ 25ന് ​രാ​ത്രി 7.30 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. ഈ നാല് ​രാ​ജ്യ​ങ്ങ​ളി​ലും ഒമിക്രോ​ൺ (Omicron) വ​ക​ഭേ​ദം വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യിരിക്കുന്നത്. 

നേ​ര​ത്തെ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ന​മീ​ബി​യ, ല​സൂ​ട്ടു, എ​സ്വാ​റ്റീ​നി, സിം​ബാബ്‌വേ, ബോ​ട്സ്വാ​ന, മൊ​സാം​ബി​ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​മാ​ന​ങ്ങ​ൾക്ക് യു​എ​ഇ പ്രവേശന വിലക്ക് എറപ്പെടുത്തിയിരുന്നു.  

Also Read: Dubai | ലോകത്തിലെ ആദ്യത്തെ പേപ്പർ രഹിത സർക്കാരെന്ന നേട്ടം സ്വന്തമാക്കി ദുബായ്

എങ്കിലും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ, ഗോ​ൾ​ഡ​ൻ വി​സ​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് യു​എ​ഇ​യി​ലേ​ക്ക് വ​രാം. പക്ഷേ ഇ​വ​ർ 48 മ​ണി​ക്കൂ​ർ മു​മ്പെ​ടു​ത്ത പി​സി​ആ​ർ ഫല​വും ആ​റ് മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത റാ​പി​ഡ് പി​സി​ആ​ർ ഫ​ല​വും ഹാ​ജ​രാ​ക്ക​ണമെന്നത് നിർബന്ധം. മാത്രമല്ല യു​എ​ഇ​യി​ൽ എ​ത്തി​യാ​ൽ ക്വാറന്‍റൈനി​ലും ക​ഴി​യ​ണം.

ഇന്ത്യയിലും ഒമിക്രോൺ കേസുകൾ വർധിക്കുകയാണ്.  ഇന്നലെ കേരളത്തിൽ 8 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം ഏതാണ്ട് 400 ൽ എത്താറായി എന്നാണ് സൂചന.  ഇതിന്റെ പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. 

Also Read: തിരുപ്പിറവിയുടെ സ്മരണ പുതുക്കി ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുന്നു; ആശംസകൾ നേർന്ന് മുഖ്യമന്ത്രി 

മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 100 കവിഞ്ഞു.  ഡൽഹിയിൽ ആഘോഷ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതുപോലെ കർണാടകയിലും മഹാരാഷ്ട്രയിലും പൊതുസ്ഥലത്തുള്ള ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News