Celebratory Gunfire by Taliban: പഞ്ച്ഷീര്‍ പിടിച്ചടക്കിയെന്ന് താലിബാന്‍, ആഘോഷ വെടിവെപ്പില്‍ മരിച്ചത് 17 പേര്‍

അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കുമ്പോഴും മുട്ടുമടക്കാതെ നിലകൊള്ളുകയായിരുന്നു  പഞ്ച്ഷീര്‍ (Panjshir) താഴ്വര.  1996 നും 2001 നും ഇടയിലുള്ള കാലഘട്ടത്തിൽ താലിബാൻ ആദ്യമായി അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയപ്പോഴും പഞ്ച്ഷീർ താഴ്വര പിടിച്ചടക്കാൻ താലിബാന് സാധിച്ചിരുന്നില്ല. എന്നാല്‍,  വെള്ളിയാഴ്ചയോടെ പഞ്ച്ഷീര്‍ പിടിച്ചടക്കിയെന്നായിരുന്നു താലിബാന്‍ അവകാശപ്പെട്ടത്.  ആഘോഷ വെടിവെപ്പ് നടത്തി താലിബാന്‍  പഞ്ച്ഷീര്‍ പിടിച്ചടക്കല്‍ ആഘോഷിക്കുകയും ചെയ്തു..!!   

1 /6

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍  അവസാനമായി പിടിച്ചടക്കിയെന്ന്​ അവകാശപ്പെടുന്ന പ്രവിശ്യയാണ്  പഞ്ച്ഷീർ. താലിബാന്‍റെ   മുന്‍ ഭരണകാലത്തും പഞ്ച്ഷീര്‍ താലിബാന് കീഴടങ്ങിയിരുന്നില്ല അതിനാല്‍ ഇക്കുറി  പഞ്ച്ഷീർ പിടിച്ചടക്കുക എന്നത്  താലിബാന്‍റെ ലക്ഷ്യമായിരുന്നു.    

2 /6

വെള്ളിയാഴ്ചയാണ്  പഞ്ച്ഷീര്‍ പിടിച്ചടക്കിയതായി താലിബാന്‍ അവകാശപ്പെട്ടത്.  തുടര്‍ന്ന്  കാബൂളില്‍ നടന്ന ആഘോഷ വെടിവെപ്പില്‍ മരിച്ചത്   17 പേരാണ്.  40 ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റു. തലസ്​ഥാന നഗരത്തിന്​ കിഴക്കുള്ള നാംഗർഹാർ പ്രവിശ്യയിലെ സമാന ആഘോഷങ്ങളിൽ 14 പേര്‍ക്ക് പരിക്കേറ്റു

3 /6

എന്നാല്‍, താലിബാൻ നടത്തുന്ന  അവകാശവാദം ശരിയല്ലെന്നും പഞ്ചശീർ ഇപ്പോഴും കീഴടങ്ങിയിട്ടില്ലെന്നും​ പ്രതിരോധ സേന വ്യക്​തമാക്കി. താലിബാന്‍റെ ആക്രമണത്തില്‍ കാര്യമായ നാശനഷ്​ടങ്ങളുണ്ടായിട്ടും പിടിച്ചുനിൽക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.  

4 /6

പഞ്ച്ഷീർ വിട്ടുകൊടുത്തിട്ടില്ലെന്ന് പ്രതിപക്ഷ ശക്തികളുടെ നേതാക്കളിൽ ഒരാളായ മുൻ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ് പറഞ്ഞു.  വളരെ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണെന്നും താലിബാൻ തങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ച് കൊണ്ടിരികയാണെന്നും അദ്ദേഹം പറഞ്ഞു.  

5 /6

പഞ്ച്ഷീര്‍ കീഴടങ്ങിയെന്നുള്ള റിപ്പോർട്ടുകള്‍  മറ്റ് പ്രതിരോധ നേതാക്കളും തള്ളിക്കളഞ്ഞു. അഫ്ഗാനിസ്ഥാനിലെ ജനങ്ങളും, അഫ്ഗാൻ സായുധ സേനയിലെ മുൻ അംഗങ്ങളുമാണ് ഇപ്പോൾ താലിബാനെതിരേ പ്രതിരോധിക്കുന്നത്.  

6 /6

എന്നാല്‍, താലിബാന്‍ നടത്തിയ ആഘോഷ വെടിവെപ്പില്‍  പ്രധാന താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് (Zabihullah Mujahid) എതിര്‍പ്പ് പ്രകടിപ്പിച്ചു.   ആകാശത്തേ യ്ക്ക്  വെടിവയ്ക്കുന്നത് ഒഴിവാക്കുക, പകരം ദൈവത്തിന് നന്ദി പറയുക. വെടിയുണ്ടകൾ സാധാരണക്കാരെ അപകടത്തിലാക്കും, അതിനാൽ അനാവശ്യമായി വെടിവയ്ക്കരുത്,  സബീഹുല്ല മുജാഹിദ്  ട്വിറ്ററിലൂടെ നല്‍കിയ  സന്ദേശത്തിൽ പറഞ്ഞു.

You May Like

Sponsored by Taboola