ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യാൻ സാധിക്കുന്ന ഏറ്റവും ചെലവുകുറഞ്ഞ ചില രാജ്യങ്ങൾ പരിചയപ്പെടാം. ഈ പട്ടികയില്‍ 5 രാജ്യങ്ങള്‍ ആണ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.
ഇന്തോനേഷ്യ (Indonesia) ന്യൂഡൽഹിയിൽ നിന്ന് ജക്കാർത്തയിൽ നിന്ന് ഏകദേശം 40-70,000 രൂപ ചിലവാകും, സേക്രഡ് മങ്കി ഫോറസ്റ്റ് സാങ്ച്വറി, ബോറോബുദൂർ ക്ഷേത്രം, പ്രംബനൻ ടെമ്പിൾ, തനഹ് ലോട്ട്, കാംപുഹാൻ റിഡ്ജ് വാക്ക്, ബെസാകിഹ് ഗ്രേറ്റ് ടെമ്പിൾ, ജോംബ്ലാംഗ് ഗുഹ, സനുർ ബീച്ച്, രാജ അമ്പാട്ട് റീജൻസി എന്നിവയാണ് ഇവിടെ സന്ദർശിക്കാന്‍ സാധിക്കുന്ന ഏറ്റവും മനോഹരമായ സ്ഥലങ്ങൾ. .
തായ്ലൻഡ് (Thailand) ന്യൂഡൽഹിയിൽ നിന്ന് ബാങ്കോക്കിലേക്ക് ഏകദേശം 24-26,000 രൂപ ചിലവാകും, ഫൂക്കറ്റ്, ഖാവോ യായ് നാഷണൽ പാർക്ക്, കോ സാമുയി, ഗ്രാൻഡ് പാലസ്, പട്ടായ, ഫൈ ഫൈ ഐലൻഡ്സ്, ടെമ്പിൾ ഓഫ് എമറാൾഡ് ബുദ്ധ, അയുതയ്യ എന്നിവയാണ് ഇവിടെ സന്ദർശിക്കാനുള്ള ഏറ്റവും നല്ല സ്ഥലങ്ങൾ.
കംബോഡിയ (Cambodia) ന്യൂഡൽഹിയിൽ നിന്ന് നോം പെന്നിലേയ്ക്ക് ഏകദേശം 41.5-48.5K രൂപ ചിലവാകും, നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട ഏറ്റവും മികച്ച സ്ഥലങ്ങൾ അങ്കോർ വാട്ട്, ടുവോൾ സ്ലെംഗ് വംശഹത്യ മ്യൂസിയം, ബയോൺ ടെമ്പിൾ, റോയൽ പാലസ്, കോ റോങ് സാംലോം ഐലൻഡ്, ഏലം മലനിരകൾ, കംബോഡിയ നാഷണൽ മ്യൂസിയം എന്നിവയാണ്.
നേപ്പാൾ (Nepal) ന്യൂഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് ഏകദേശം 29 മുതൽ 37.5K വരെ ചിലവ് വരും, പശുപതിനാഥ് ക്ഷേത്രം, ബുദ്ധ സ്തൂപം, കാഠ്മണ്ഡു ദർബാർ സ്ക്വയർ, ചിത്വാൻ നാഷണൽ പാർക്ക്, ഭക്തപൂർ ദർബാർ സ്ക്വയർ, ഗാർഡൻ ഓഫ് ഡ്രീംസ്, പൊഖാര, സാഗർമാത നാഷണൽ പാർക്ക്, മൗണ്ട് എവറസ്റ്റ്, മൗണ്ട് മൻസലു എന്നിവ സന്ദർശിക്കാന്‍ മറക്കരുത്.
വിയറ്റ്നാം (Vietnam) ന്യൂഡൽഹിയിൽ നിന്ന് ഹനോയിയിലേക്ക് ഏകദേശം 25-37K രൂപ ചിലവാകും, കൂടാതെ നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഫോങ് ൻഹാ-കാ ബാംഗ് നാഷണൽ പാർക്ക്, മൈ സൺ, ഹോയ് ആൻ, ഫു ക്വോക്ക് ഐലൻഡ്, സാപ്പ, ഗോൾഡൻ ഹാൻഡ് ബ്രിഡ്ജ് എന്നിവ ഉൾപ്പെടുന്നു