Health Benefits of Star Fruit: പേരില്‍ മാത്രമല്ല ഗുണത്തിലും സ്റ്റാറാ....സ്റ്റാർ ഫ്രൂട്ടിൻ്റെ ഗുണങ്ങളറിയാം

നാരുകള്‍, വിറ്റാമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് സ്റ്റാര്‍ ഫ്രൂട്ട്.

 

പേര് പോലെ തന്നെ നക്ഷത്രത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന ഫലവര്‍ഗമാണ് സ്റ്റാര്‍ ഫ്രൂട്ട്. രുചിക്കപ്പുറം നിരവധി ആരോഗ്യ ഗുണങ്ങളും ഇവ നല്‍കുന്നുണ്ട്.

 

1 /6

വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ് സ്റ്റാർ ഫ്രൂട്ട്. ഇത് രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലുണ്ടാകുന്ന അണു ബാധയെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യും.

2 /6

സ്റ്റാർ ഫ്രൂട്ടിൽ കലോറി കുറവാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും കഴിക്കാവുന്ന മികച്ച പഴവര്‍ഗമാണിത്.  

3 /6

ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കുവാന്‍ സഹായിക്കുന്ന ഫ്‌ളെവനോയ്ഡുകള്‍, പോളിഫെനോള്‍സ് പോലുള്ള ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് സ്റ്റാർഫ്രൂട്ടുകൾ.  

4 /6

സ്റ്റാർ ഫ്രൂട്ടിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹന പ്രക്രിയയെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നൽകുകയും ചെയ്യുന്നു.  

5 /6

സ്റ്റാർ ഫ്രൂട്ടിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ ആരോഗ്യകരവും തിളങ്ങുന്നതുമായ ചര്‍മം നല്‍കുന്നു. ഇവ പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചര്‍മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു.  

6 /6

സ്റ്റാർ ഫ്രൂട്ടിലടങ്ങിയിരിക്കുന്ന പൊട്ടാഷ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola