Green Hydregen:ഗ്രേറ്റാണീ ​ഗ്രീൻ ഹൈഡ്രജൻ; സ്വാതന്ത്രദിനത്തിൽ പ്രധാനമന്ത്രി പരാമർശിച്ച ​ഗ്രീൻ ഹൈഡ്രജനെ പരിചയപ്പെട്ടാലോ!

സുസ്ഥിരമായ വികസനത്തിനിവ സഹായിക്കുന്ന ഗ്രീന്‍ ഹൈഡ്രജന്‍ കാര്‍ബണ്‍ രഹിതമാണ്. 

 

ഊര്‍ജസംരക്ഷണത്തിനും ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും അത്യന്താപേക്ഷിതമാണ് ഗ്രീന്‍ ഹൈഡ്രജന്‍. ​ ഇന്ത്യയെ ഗ്രീൻ ഹൈഡ്രജന്റെ ഉലപാദന ശക്തി കേന്ദ്രമാക്കി മാറ്റുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര ദിനാഘോഷ പ്രസം​ഗത്തിൽ പറഞ്ഞത്.
പ്രധാനമന്ത്രി പരാമര്‍ശിച്ച ഗ്രീന്‍ ഹൈഡ്രജനെ പറ്റി കൂടുതൽ വിവരങ്ങൾ അറിയാം.

 

1 /6

ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് വൈദ്യുത വിശ്ലേഷണത്തിലൂടെയാണ്. പ്രകൃതി വാതകം, ആണവോര്‍ജം ബയോഗ്യാസ്, സൗരോര്‍ജ്ജം, കാറ്റ് തുടങ്ങിയ ഊര്‍ജ സ്രോതസ്സുകളുപയോഗിച്ച് ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയും.  

2 /6

1970കളിലെ എണ്ണവില ആഘാതത്തിന് ശേഷമാണ് ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം ഹൈഡ്രജന്‍ എന്ന സാധ്യത പരിഗണിക്കുന്നത്. വെള്ളം പോലുള്ള പ്രകൃതിദത്ത സംയുക്തങ്ങളിൽ നിന്ന് ഇവയെ വേർതിരിച്ചെടുക്കാം.  

3 /6

2023 ജനുവരി നാലിന് കേന്ദ്ര മന്ത്രി സഭ ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യത്തിന് 19,744 കോടി രൂപ അനുവദിച്ചു. 2030ഓടെ എട്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപവും ആറ് ലക്ഷം രൂപയുടെ തൊഴില്‍ അവസരങ്ങളുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  

4 /6

കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനുള്ള മാര്‍ഗമായി ഗ്രീന് ഹൈഡ്രജന്‍ ഉപയോഗിക്കാം. ഗ്രീന്‍ ഹൈഡ്രജന്‍ ടെക്‌നോളജിയിലൂടെ സ്റ്റീല്‍, സിമന്റ് വ്യവസായത്തില്‍ കാര്‍ബണിന്റെ ഉപയോഗം കുറയ്ക്കാന്‍ സാധിക്കും.  

5 /6

റോഡ്, എയര്‍, ഷിപ്പിംഗ് ഗതാഗതത്തിനുള്ള ഭാരം കുറഞ്ഞ ബദല്‍ ഇന്ധനം കൂടിയാണിത്. ജപ്പാന്‍, ജര്‍മ്മനി, യുഎസ് എന്നീ രാജ്യങ്ങളില്‍ ഹൈഡ്രജന്‍ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളുണ്ട്.

6 /6

പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാന താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ്(സിയാല്‍).

You May Like

Sponsored by Taboola