മെഹന്ദി ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച് നടിയും അവതാരകയുമായ എലീന പടിക്കൽ. പർപ്പിള്‍ നിറത്തിലുള്ള ലെഹങ്കയാണ് എലീന ധരിച്ചിരിക്കുന്നത്. മെഹന്തി 2k 21 എന്ന് കുറിച്ച് കൊണ്ടാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
താൻസ് കൗച്ചറാണ് എലീനയുടെ Lehenga ഡിസൈൻ ചെയ്തത്. പർപ്പിൾ നിറത്തിലുള്ള ലെഹങ്ക എംബ്രോയ്ഡറിയാല്‍ മനോഹരമാണ്. സ്റ്റൈലിഷ് ചോക്കർ സെറ്റും കമ്മലും നെറ്റിച്ചുട്ടിയുമാണ് ആക്സസറീസ്. വിവാഹനിശ്ചയത്തിനും താൻസ് കൗച്ചറാണ് എലീനയ്ക്കായി വസ്ത്രം ഒരുക്കിയത്.
ലെഹങ്കയണിഞ്ഞ് ‘പരം സുന്ദരി’ എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോയും എലീന പങ്കുവച്ചിട്ടുണ്ട്. മൈലാഞ്ചി ഇടുന്നതും മെഹന്ദിക്കായി ഒരുങ്ങുന്നതും എലീന Instagram സ്റ്റോറിയായും പങ്കുവെച്ചിരുന്നു.
BIG BOSS മലയാളം സീസണ്‍ 2 മത്സരാര്‍ഥിയാണ് എലീന പടിക്കൽ. ഓഗസ്റ്റ് 30ന് ആണ് എലീനയും രോഹിത് പ്രദീപും വിവാഹിതരാകുന്നത്. രോഹിത്തിന്റെ സ്വദേശമായ കോഴിക്കോട് വച്ചാണ് വിവാഹം.