Anikha Surendran: ഗ്രീൻ ഔട്ട്ഫിറ്റിൽ കിടിലം ലുക്കിൽ അനിഖ സുരേന്ദ്രൻ, ചിത്രങ്ങൾ കാണാം

Anikha Surendran: ജയറാം നായകനായി സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഇറങ്ങിയ കഥ തുടരുന്നു എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ ബാലതാരമാണ്‌ അനിഖ സുരേന്ദ്രൻ. അതിൽ മംത മോഹൻദാസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളുടെ റോളിലാണ് അനിഖ അഭിനയിച്ചിരുന്നത്

1 /5

അത് കഴിഞ്ഞ് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ ബാലതാരമായി തിളങ്ങി.മെഗാസ്റ്റാർ മമ്മൂട്ടിയുടേയും തമിഴ് സൂപ്പർസ്റ്റാർ അജിത്തിന്റെയും മകളായി അനിഖയ്ക്ക് അഭിനയിക്കാൻ അവസരം ലഭിച്ചു. 

2 /5

തമിഴിൽ അജിത്തിന്റെ മകളായി രണ്ട് സിനിമകളിലാണ് അനിഖയ്ക്ക് അഭിനയിക്കാൻ അവസരം ലഭിച്ചത്. അതിൽ രണ്ടും വെറുമൊരു ബാലതാര വേഷമായിരുന്നില്ല. 

3 /5

ആ സിനിമകൾ ഇറങ്ങിയ ശേഷം തമിഴിൽ അനിഖയ്ക്ക് ഒരുപാട് ആരാധകരെ ലഭിച്ചു. വിജയ് സേതുപതിയുടെ ഈ വർഷം പുറത്തിറങ്ങിയ മാമനിതനിലാണ് അനിഖയുടെ അവസാന റിലീസ് ചിത്രം. ബാലതാരമായി തിളങ്ങിയ അനിഖയെ തെന്നിന്ത്യയിലെ ഒരു നായികയായി കാണാൻ ആഗ്രഹിച്ച് ഇരിക്കുകയാണ് ആരാധകർ. 

4 /5

അനിഖയുടെ സിംപിൾ ലുക്കിലുള്ള ഒരു ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ഹൃദയം കവർന്നിരിക്കുന്നത്. 

5 /5

അരുൺ പയ്യടിമീത്തൽ എടുത്ത ചിത്രങ്ങളിൽ അനിഖ ഒരു ഗ്രീൻ ഔട്ട് ഫിറ്റാണ് ധരിച്ചിരിക്കുന്നത്. പ്രിയങ്കയാണ്‌ ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. ജോയാണ് മേക്കപ്പ് ചെയ്തത്.

You May Like

Sponsored by Taboola