Anikha Surendran: ഫ്ലോറൽ മിനി ഡ്രസിൽ പൊളി ലുക്കിൽ അനിഖ സുരേന്ദ്രൻ, ചിത്രങ്ങൾ കാണാം

തെന്നിന്ത്യൻ സിനിമയിലെ ഭാവി നായികയെന്ന് പ്രേക്ഷകർ വിശേഷിപ്പിക്കുന്ന ഒരാളാണ് അനിഖ സുരേന്ദ്രൻ. തെലുങ്കിൽ നായികയായി അനിഖ അഭിനയിക്കുന്ന പുതിയ സിനിമ വരുന്നുണ്ട്.

1 /7

ബുട്ട ബൊമ്മ എന്ന കപ്പേളയുടെ തെലുങ്ക് റീമേക്കിലാണ് അനിഖ ആദ്യമായി നായികയായി അഭിനയിക്കാൻ ഒരുങ്ങുന്നത്. നിരവധി സിനിമകളിൽ ഇതിനോടകം അനിഖ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

2 /7

സിനിമയിൽ സജീവമായി ബാലതാരമായി തിളങ്ങുന്നതിന് ഒപ്പം തന്നെ അനിഖ സമൂഹ മാധ്യമങ്ങളിൽ പ്രത്യേകിച്ച്  ഇൻസ്റ്റാഗ്രാമിൽ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. 

3 /7

കഴിഞ്ഞ ദിവസമിറങ്ങിയ ബുട്ട ബൊമ്മയുടെ ടീസർ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇതിന് പിന്നാലെ അനിഖ സുരേന്ദ്രന്റെ ഒരു മനോഹരമായ സ്റ്റൈലിഷ് ലുക്ക് ഫോട്ടോഷൂട്ട് ശ്രദ്ധനേടുകയാണ്.

4 /7

ഫ്ലോറൽ പ്രിന്റഡ് മിനി ഡ്രെസ്സിൽ ഒരു ക്യൂട്ട് പെൺകുട്ടിയായി അനിഖ തിളങ്ങിയപ്പോൾ ആരാധകരുടെ മനസ്സ് കീഴടക്കാനും താരത്തിന് സാധിച്ചു. 

5 /7

എ.ആർ സിഗ്നേച്ചറിന്റെ ഔട്ട്.ഫിറ്റ് ധരിച്ച് അനിഖ ചെയ്ത ഷൂട്ടിലെ സ്റ്റൈലൻ ഫോട്ടോസ് എടുത്തത് ഷാഫി ഷക്കീർ ആണ്. അനുഷ റെജിയുടെ സ്റ്റൈലിങ്ങിൽ ഫെമി ആന്റണിയാണ് അനിഖയ്ക്ക് ഈ ഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്ത കൂടുതൽ സുന്ദരിയാക്കിയത്.

6 /7

എ.ആർ സിഗ്നേച്ചറിന് വേണ്ടി നേരത്തെയും മോഡലായി ഷൂട്ടുകൾ നടത്തിയിട്ടുണ്ട് അനിഖ. ബുട്ട ബൊമ്മയുടെ ട്രെയിലറിനും ചിത്രത്തിന്റെ റിലീസിനും വേണ്ടി കാത്തിരിക്കുകയാണ് അനിഖയുടെ ആരാധകർ.   

7 /7

അനിഖ നായികയായെത്തുന്ന സിനിമയിൽ കിടിലം പ്രകടനം തന്നെയാണ് അവർ പ്രതീക്ഷിക്കുന്നത്. മലയാളത്തിലും അനിഖ പ്രധാന വേഷത്തിൽ എത്തുന്ന ഓ മൈ ഡാർലിംഗ് ഷൂട്ടിംഗ് പൂർത്തിയായിട്ടുണ്ട്.

You May Like

Sponsored by Taboola