25 വർഷത്തെ സിനിമ കരിയറിലെ കുഞ്ചാക്കോ ബോബന്റെ ആദ്യത്തെ തമിഴ് സിനിമ ഈ ഓണത്തിനായിരുന്നു തിയേറ്ററുകളിൽ റിലീസായത്. ഒരേ സമയം മലയാളത്തിലും തമിഴിലും ഷൂട്ട് ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്. കുഞ്ചാക്കോ ബോബൻ ഒപ്പം തമിഴ് നടൻ അരവിന്ദ് സ്വാമിയും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
അരവിന്ദ് സ്വാമി ദേവരാഗത്തിന് ശേഷം ചെയ്യുന്ന മലയാള സിനിമയാണ് ഇത്. സിനിമ തിയേറ്ററുകളിൽ സമിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. തെലുങ്ക് നടിയായ ഈഷ റബ്ബയായിരുന്നു സിനിമയിൽ നായികയായി അഭിനയിച്ചത്.
താരങ്ങളുടെ എല്ലാം അഭിനയത്തിന് മികച്ച അഭിപ്രായമായിരുന്നു. ഈഷയും തനിക്ക് ലഭിച്ച റോൾ വളരെ ഭംഗിയായി അവതരിപ്പിച്ചിരുന്നു. ഈഷ മലയാളി ആരാധകരുടെ കാത്തിരിപ്പിന് അവസാനവും ഈ ചിത്രത്തിന്റെ റിലീസോടെ നടന്നിരിക്കുകയാണ്.
ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന തെലുങ്ക് സിനിമയിലൂടെയാണ് ഈഷ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പത്ത് വർഷങ്ങൾക്ക് മുമ്പായിരുന്നു ആ സിനിമ ഇറങ്ങിയത്. പത്ത് വർഷമായി സിനിമയിലുണ്ടെങ്കിലും 2017 മുതലാണ് ഈഷ കൂടുതലായി സിനിമയിൽ സജീവമായത്.
കോളേജ് പഠനം കഴിഞ്ഞ് മോഡലിംഗ് രംഗത്തും ഈഷ സജീവമായിരുന്നു. ആയിരം ജന്മങ്ങൾ എന്ന തമിഴ് സിനിമയാണ് ഈഷയുടെ ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്നത്.
ഈ കഴിഞ്ഞ ദിവസം നടന്ന സൈമ അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ വേണ്ടി ഈഷയും എത്തിയിരുന്നു. ഡാർക്ക് ചുവപ്പ് നിറത്തിലെ ഗൗണിലാണ് ഈഷ തിളങ്ങിയത്.
ജോൺ ആൻഡ് അനന്ത് ക്ലോത്തിങ് ബ്രാൻഡിന്റെ ഗൗണാണ് ഈഷ ധരിച്ചിരുന്നത്.
ഇതിന്റെ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഈഷ ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. മിഞ്ചു പ്രൊഡക്ഷൻസാണ് ചിത്രങ്ങൾ എടുത്തിട്ടുള്ളത്.