മികച്ച സിനിമയ്ക്കുള്ള ആനന്ദ് ടിവി ഫിലിം അവാർഡ്സ് റോഷാക്കിനാണ് ലഭിച്ചത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചത്. പുരസ്ക്കാരം സ്വീകരിച്ചത് മമ്മൂട്ടിയും ഭാഗ്യ സുൽഫത്തും ചേർന്നാണ്. മഞ്ജു വാര്യർ ആണ് പുരസ്കാരം നൽകിയത്. ഇതിന്റെ ചിത്രങ്ങൾ മഞ്ജു വാര്യർ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്.
കൈ വിറച്ചു കൊണ്ടാണ് മമ്മൂട്ടിക്കും സുൽഫത്തിനും ട്രോഫി നൽകിയതെന്നാണ് മഞ്ജു ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.
എന്റെ വിറയ്ക്കുന്ന കൈകളിൽ നിന്നും ട്രോഫി സന്തോഷത്തോടെ സ്വീകരിച്ചതിന് നന്ദി എന്നും മഞ്ജു കുറിച്ചത്.
യുകെ മാഞ്ചസ്റ്ററിലാണ് ആനന്ദ് ടിവി അവാർഡ് നിശ നടന്നത്.
മികച്ച നടിക്കുള്ള അവാർഡ് നേടിയത് മഞ്ജു വാര്യർ ആയിരുന്നു. മേരി ആവാസ് സുനോ, ജാക്ക് ആൻഡ് ജിൽ, ലളിതം സുന്ദരം എന്നീ ചിത്രങ്ങൾക്കാണ് മഞ്ജുവിന് അവാർഡ് ലഭിച്ചത്.
മമ്മൂട്ടി, മഞ്ജു വാര്യർ എന്നിവരെ കൂടാതെ കുഞ്ചാക്കോ ബോബൻ, ഭാര്യ പ്രിയ, ടൊവിനോ തോമസും ഭാര്യയും, ജോജു ജോർജ്, അപർണ ബാലമുരളി തുടങ്ങിയവരും പങ്കെടുത്തു.
ലോക കേരള സഭ അംഗവും ആനന്ദ് ടിവി ചെയർമാനുമായ എസ്. ശ്രീകുമാറാണ് അവാർഡ് നിശയ്ക്ക് നേതൃത്വം നൽകിയത്.