അവതാരകയായി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് മീരാനന്ദൻ. ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ വന്ന് പിന്നീട് അതെ ഷോയിൽ രഞ്ജിനി ഹരിദാസിന് ഒപ്പം അവതാരകയായി മാറിയ താരമാണ് മീരാനന്ദൻ.
ഷോയിൽ നിന്ന് തന്നെ ദിലീപിന്റെ നായികയായി മുല്ല എന്ന സിനിമയിലേക്ക് എത്തിയ മീരാനന്ദൻ പിന്നീട് സിനിമകളിൽ സജീവമായി.
നിരവധി സിനിമകളിൽ മീരാനന്ദൻ നായികയായും സഹനടിയായും ഒക്കെ മീരാനന്ദൻ അഭിനയിച്ചു.
നല്ല കഥാപാത്രങ്ങൾ കിട്ടാതെ വന്നതോടെ മീരാനന്ദൻ സിനിമകളിൽ നിന്ന് വിട്ടുനിൽക്കുകയും റേഡിയോ ജോക്കിയായി ജോലി ചെയ്യുകയുമാണ്. ഇപ്പോൾ യു.എ.ഇയിലെ അജ്മാനിൽ ഉള്ള ഗോൾഡ് 101.3 എഫ്.എമ്മിലാണ് മീരാനന്ദൻ വർക്ക് ചെയ്യുന്നത്.
2017-ൽ റിലീസായ ഗോൾഡ് കോയിൻസ് എന്ന സിനിമയിലാണ് മീര അവസാനമായി അഭിനയിച്ചത്. ഇത് കൂടാതെ മോഹൻലാലിനൊപ്പം അമൃത ടി.വിയിലെ ലാൽസലാം എന്ന പരിപാടിയും മീരാനന്ദൻ അവതാരകയായി തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ ഗൾഫ് നഗരങ്ങളുടെ ദൃശ്യഭംഗിയിലുള്ള കിടിലം ചിത്രങ്ങൾ മീരാനന്ദൻ തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ട്.
മോഡേൺ, സ്റ്റൈലിഷ് വസ്ത്രങ്ങൾ ധരിച്ചുള്ള മീരാനന്ദന്റെ കിടിലം ഫോട്ടോസ് താരം പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. ഷോർട്സ് ധരിച്ചിട്ടുള്ള മീരാനന്ദൻ പുതിയ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.
ഉണ്ണി പി.എസ് ആണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഹസീൽ എം ജലാലാണ് മീരയുടെ ഈ പുതിയ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.