ഫ്രോക്കിൽ ഹോട്ട് ലുക്കിൽ നടി രാധിക, ചിത്രങ്ങൾ കാണാം...

മോഹൻലാൽ നായകനായ വിയറ്റ്നാം കോളനി എന്ന സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തിന്റെ അനന്തരവളുടെ റോളിൽ അഭിനയിച്ചുകൊണ്ട് ബാലതാരമായി സിനിമയിലേക്ക് എത്തിയ താരമാണ് നടി രാധിക. 

1 /6

ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ പിന്നീട് 2000 മുതൽ സജീവമായ രാധിക പൃഥ്വിരാജ് നായകനായ ലാൽ ജോസ് ചിത്രം ക്ലാസ്സ്‌മേറ്റ്സിലൂടെയാണ് ശ്രദ്ധനേടുന്നത്.  

2 /6

ക്ലാസ്സ്‌മേറ്റ്സിലെ റസിയ എന്ന കഥാപാത്രമായി മിന്നും പ്രകടനം കാഴ്ചവച്ച രാധികയ്ക്ക് അതിന് ശേഷം ഒരുപാട് ആരാധകരെ ലഭിച്ചു. ഇന്നും റസിയ എന്ന കഥാപാത്രത്തിന്റെ പേരിലാണ് രാധിക പലർക്കുമിടയിൽ അറിയപ്പെടുന്നത് തന്നെ. 

3 /6

ജയസൂര്യ നായകനായ ചങ്ങാതിപ്പൂച്ച എന്ന സിനിമയിലാണ് രാധിക ആദ്യമായി നായികയായി അഭിനയിക്കുന്നത്. 

4 /6

ദുബൈയിൽ ജോലി ചെയ്തിരുന്ന അഭിൽ കൃഷ്ണയുമായി വിവാഹിതയായ രാധിക പിന്നീട് ഭർത്താവിന് ഒപ്പം ദുബൈയിൽ സ്ഥിരതാമസമാക്കി. സിനിമയിൽ നിന്ന് വിട്ടുനിന്ന രാധിക ഓള് എന്ന മലയാള സിനിമയിൽ ചെറിയ ഒരു റോളിൽ അഭിനയിച്ചിരുന്നു. 

5 /6

ഈ വർഷം പുറത്തിറങ്ങിയ ദുബൈയിൽ ഷൂട്ട് ചെയ്ത ആയിഷ എന്ന മഞ്ജു വാര്യർ ചിത്രത്തിലൂടെ രാധിക അഭിനയത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്.  സമൂഹ മാധ്യമങ്ങളിലും വളരെ സജീവമായ താരം വെള്ള മിനി ഫ്രോക്കിൽ സ്റ്റൈലിഷായി നിൽക്കുന്ന തന്റെ പുതിയ ഫോട്ടോസ്  പങ്കുവച്ചിരിക്കുകയാണ്. 

6 /6

പ്രജിത്ത് പദ്മനാഭനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. രാധികയുടെ പുതിയ ഫോട്ടോസ് കണ്ടുകഴിഞ്ഞാൽ ക്ലാസ്സ്‌മേറ്റ്സിലെ റസിയ തന്നെയാണോ ഇതെന്ന് മലയാളി പ്രേക്ഷകർ ഒരു നിമിഷം സംശയിച്ചുപോകും.

You May Like

Sponsored by Taboola