Shobana Birthday: 'ഏപ്രിൽ 18' മുതൽ 'വരനെ ആവശ്യമുണ്ട്' വരെ; ശോഭനയുടെ മറക്കാനാവാത്ത കഥാപാത്രങ്ങൾ

തെന്നിന്ത്യയിൽ ഇന്നും ഏറെ ആരാധകരുള്ള നടിയാണ് ശോഭന. ഇന്ന് ശോഭനയുടെ 53ാം പിറന്നാളാണ്. 1970 മാര്‍ച്ച് 21 നാണ് ശോഭന ജനിച്ചത്. ഏപ്രിൽ 18 എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരം തമിഴ്, കെലുങ്ക്, കന്നഡ, ഹിന്ദി, ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 

 

1 /7

ബാലചന്ദ്രമേനോൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഏപ്രിൽ 18 സിനിമയിലൂടെയാണ് നായികയായി ശോഭനയുടെ അരങ്ങേറ്റം. ചിത്രത്തിൽ ബാലചന്ദ്രമേനോന്റെ ഭാര്യയായാണ് ശോഭന അഭിനയിച്ചത്. ചിത്രത്തിൽ അഭിനയിക്കുമ്പോൾ ശോഭനയ്ക്ക് 14 വയസായിരുന്നു. (കടപ്പാട്: ശോഭന, ഫേസ്ബുക്ക്)  

2 /7

അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന അവസാനമായി അഭിനയിച്ചത്. സുരേഷ് ​ഗോപിയുടെ നായികയായാണ് താരം ചിത്രത്തിൽ അഭിനയിച്ചത്.  (കടപ്പാട്: ശോഭന, ഫേസ്ബുക്ക്)  

3 /7

2011ലാണ് ശോഭന ഒരു പെൺകുട്ടിയെ ദത്തെടുത്തത്. വിനീത് ശ്രീനിവാസൻ ചിത്രം തിരയിൽ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിച്ചത്.  (കടപ്പാട്: ശോഭന, ഫേസ്ബുക്ക്)  

4 /7

മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, മുകേഷ്, ബാലചന്ദ്രമേനോൻ തുടങ്ങി മലയാളത്തിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പമെല്ലാം ശോഭന അഭിനയിച്ചിട്ടുണ്ട്.  (കടപ്പാട്: ശോഭന, ഫേസ്ബുക്ക്)  

5 /7

മലയാളികൾക്ക് പ്രിയപ്പെട്ട ജോഡിയായിരുന്നു മോഹൻലാൽ-ശോഭന ജോഡി. മറക്കാനാവാത്ത ഒട്ടനവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. നാടോടിക്കാറ്റ്, തേൻമാവിൻ കൊമ്പത്ത്, പവിത്രം, ഉള്ളടക്കം, വെള്ളാനകളുടെ നാട്, പക്ഷേ, മായാമയൂരം, മാമ്പഴക്കാലം തുടങ്ങിയ സിനിമകൾ ഇന്നും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളാണ്. (കടപ്പാട്: ശോഭന, ഫേസ്ബുക്ക്)  

6 /7

മമ്മൂട്ടിക്കൊപ്പവും നിരവധി ചിത്രങ്ങളിൽ ശോഭന അഭിനയിച്ചിട്ടുണ്ട്. മഴയെത്തും മുൻപേ, പപ്പയുടെ സ്വന്തം അപ്പൂസ്, അനന്തരം, വല്യേട്ടൻ, ഗോളാന്തര വാർത്ത,കളിയൂഞ്ഞാൽ, യാത്ര, ഹിറ്റ്ലർ, വിഷ്ണു തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.  (കടപ്പാട്: ശോഭന, ഫേസ്ബുക്ക്)  

7 /7

അഭിനേത്രി എന്നതിന് പുറമെ ഒരു നർത്തകി കൂടിയാണ് താരം. (കടപ്പാട്: ശോഭന, ഫേസ്ബുക്ക്)  

You May Like

Sponsored by Taboola