Swasika: കിടിലം വെറൈറ്റി ഔട്ട് ഫിറ്റിൽ ഹോട്ടായി സ്വാസിക, ചിത്രങ്ങൾ കാണാം

കരിയറിന്റെ ആദ്യ അഞ്ച് വർഷങ്ങളിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും പിന്നീട് ഇങ്ങോട്ട് സിനിമയിലും സീരിയലുകളിലുമായി അഭിനയിച്ച് തന്റേതായ ഒരു ഇടം നേടിയെടുത്ത താരമാണ് നടി സ്വാസിക വിജയ്

1 /7

 വൈഗൈ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു സ്വാസികയുടെ തുടക്കം. അത് കഴിഞ്ഞ് മലയാളത്തിലും തമിഴിലുമായി ഒരുപാട് സിനിമകളിൽ സ്വാസിക അഭിനയിച്ചു.

2 /7

2016-ൽ ഇറങ്ങിയ കട്ടപ്പനയിലെ ഹൃതിക് റോഷനും സ്വർണ കടുവയുമാണ് സ്വാസികയ്ക്ക് സിനിമയിൽ സ്ഥാനം നേടി കൊടുത്തത്. 

3 /7

കട്ടപ്പനയിലെ ഹൃതിക് റോഷനിൽ സ്വാസിക ഒരു തേപ്പുകാരിയായ കാമുകിയുടെ റോളിൽ അഭിനയിച്ചിരുന്നു. ആ സിനിമ ഇറങ്ങിയ സമയത്ത് തന്നെയായിരുന്നു സ്വാസിക സീത എന്ന പരമ്പരയിൽ അഭിനയിച്ചിരുന്നു. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി അത് മാറുകയും ചെയ്തിരുന്നു.

4 /7

കഴിഞ്ഞ 3-4 വർഷത്തിനുള്ളിൽ സ്വാസിക ചെറുതും വലുതുമായ കഥാപാത്രങ്ങളിൽ ഏകദേശം ഇരുപതോളം സിനിമകളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. കുടുക്ക് 2025 ആയിരുന്നു സ്വാസികയുടെ അവസാന റിലീസ് ചിത്രം.   

5 /7

ഇത് കൂടാതെ ആറാട്ട്, സി.ബി.ഐ 5, പത്താം വളവ് എന്നീ സിനിമകളിലും സ്വാസിക അഭിനയിച്ചിരുന്നു. വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച സ്വഭാവ നടിക്കുള്ള അവാർഡും താരം നേടിയിരുന്നു.

6 /7

ചതുരം എന്ന സിനിമയാണ് ഇനി സ്വാസികയുടെ ഇറങ്ങാനുള്ളത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സ്വാസിക ചെയ്ത ഒരു സ്റ്റൈലിഷ് ഹോട്ട് ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകരെ അമ്പരിപ്പിച്ചിരിക്കുന്നത്.   

7 /7

മാക്‌സോ ക്രീയേറ്റീവിന്റെ പ്രൊഡക്ഷനിൽ ഗിരീഷ് ആർ പൈയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സാൻലിയ സാബുവാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ഒരു കിടിലം വെറൈറ്റി ഔട്ട് ഫിറ്റാണ്‌ താരം ഇട്ടിരിക്കുന്നത്.

You May Like

Sponsored by Taboola