Belly Fat: കുടവയർ കുറയ്ക്കാം... ഈ വിത്തുകൾ ഭക്ഷണത്തിൽ ചേർക്കൂ

ശരീരഭാരം കുറയ്ക്കുന്നതിന് പോഷകസമ്പുഷ്ടമായ ഭക്ഷണവും വ്യായാമവും പ്രധാനമാണ്.

  • Mar 27, 2024, 15:12 PM IST

ശരീരഭാരം കുറയ്ക്കുന്നതിന് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിത്തുകൾ ഏതെല്ലാമാണെന്ന് അറിയാം.

1 /5

മത്തങ്ങ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉപാപചയ പ്രവർത്തനം മികച്ചതാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താനും സഹായിക്കുന്നു. 

2 /5

നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന ചിയ വിത്തുകൾ ശരീരത്തിലെ കലോറി എളുപ്പത്തിൽ എരിച്ചുകളയുന്നതിന് സഹായിക്കുന്നു. ചിയ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു.

3 /5

ഫ്ലാക്സ് സീഡിൽ നാരുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും കുടവയർ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

4 /5

എള്ളിന് ആൻറി ഇൻഫ്ലമേറ്ററി, ആൻറി ഓക്സിഡൻറ് ഗുണങ്ങളുണ്ട്. ശരീരത്തിൽ കൊഴുപ്പ് ശേഖരിക്കപ്പെടുന്നത് കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

5 /5

പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ചണവിത്ത്. ചണവിത്ത് കൊഴുപ്പ് ഇല്ലാതാക്കാനും ഉപാപചയപ്രവർത്തനം മികച്ചതാക്കാനും സഹായിക്കുന്നു.

You May Like

Sponsored by Taboola