ഡൽഹിയിൽ വായു ഗുണനിലവാരം അതീവ ഗുരുതരമായി തുടരുകയാണ്. ജനാലയിലൂടെ പുറത്തേക്ക് നോക്കിയാൽ പുകയും പൊടിയും മാത്രം. ഈ സാഹചര്യത്തിൽ പുറത്ത് പോകുന്നതിനേക്കാൾ വീടിനുള്ളിൽ തുടരുന്നതാണ് മികച്ച തീരുമാനം.
എന്നാൽ, പുറത്തെ വായുവിനേക്കാൾ വീടിനകത്തെ വായു വളരെ മലിനമാണെന്ന വസ്തുത പലർക്കും അറിയില്ല. ഈ മലിനീകരണം ദൃശ്യമാകില്ല എന്നതാണ് വസ്തുത. വീടുകൾക്കുള്ളിൽ കൂടുതൽ സമയം ചിലവഴിക്കുന്നതിനാൽ, നിങ്ങളുടെ വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടത് പ്രധാനമാണ്. വീടിനുള്ളിലെ വായുവിൻെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
സുഗന്ധമുള്ളവയ്ക്ക് പകരം എയറോസോൾ രഹിത ക്ലീനിംഗ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക. ഓർഗാനിക് സംയുക്തങ്ങൾ അടങ്ങിയിട്ടുള്ള ഈ സുഗന്ധ രഹിത ഉത്പന്നങ്ങൾ മലിനീകരണം കുറയ്ക്കുകയും വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു.
നിങ്ങൾ ശ്വസിക്കുന്നത് ഫിൽട്ടർ ചെയ്ത ശുദ്ധവായുയാണെന്ന് ഉറപ്പാക്കാൻ, നിങ്ങളുടെ വീടിനുള്ളിലെ ഡക്റ്റ് ഏരിയകളും ഫിൽട്ടറുകളും ഇടയ്ക്കിടെ വൃത്തിയാക്കുക. വൃത്തിഹീനമായ ഫിൽട്ടറുകൾ വീടിനെ കൂടുതൽ മലിനമാക്കും. അടുക്കള, കുളിമുറി എന്നിവിടങ്ങളിലെ വെന്റിലേഷനുകൾ പരിശോധിക്കുക. ആവശ്യമെങ്കിൽ അവ മാറ്റിസ്ഥാപിക്കുക.
വായു മലിനീകരണത്തിന്റെ ഭൂരിഭാഗവും സംഭവിക്കുന്നത് അടുക്കളയിലാണ്. ഗ്യാസ് സ്റ്റൗവുകൾ നിർമ്മിക്കുന്ന കാർബൺ മോണോക്സൈഡ്, നൈട്രജൻ ഡയോക്സൈഡ് എന്നിവയുൾപ്പെടെയുള്ള അപകടകരമായ മലിനീകരണം, എളുപ്പത്തിൽ രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി അടുക്കള വെന്റുകൾ തുറന്ന് ദോഷകരമായ വായു പുറത്തുപോകാൻ അനുവദിക്കേണ്ടത് അത്യാവശ്യമാണ്.
കുറഞ്ഞ ഊർജ്ജ ഉപയോഗം വായു മലിനീകരണം കുറയ്ക്കും.
ഇൻഡോർ സസ്യങ്ങൾ പ്രയോജനകരമാണെങ്കിലും, അവയ്ക്ക് നിങ്ങളുടെ വീട്ടിലെ വായു പൂർണ്ണമായും ശുദ്ധീകരിക്കാൻ കഴിയില്ല. നിങ്ങളുടെ വീടിനുള്ളിൽ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ഗുണനിലവാരമുള്ള എയർ പ്യൂരിഫയർ ഉപയോഗിക്കുക. ഇ-കോളി, പൂപ്പൽ, ഉപരിതല ബാക്ടീരിയകൾ എന്നിവയുൾപ്പെടെ വായുവിലൂടെ പകരുന്ന വൈറസുകളെ സുരക്ഷിതമായി നീക്കം ചെയ്യാൻ എയർ പ്യൂരിഫയറുകൾ സഹായിക്കുന്നു.