Akasa Air Aircraft: യാത്രക്കാര്‍ക്ക് ആദ്യമായി ഈ സൗകര്യം കൂടി ലഭിക്കും, ആകാശ എയർ വിമാനം അകത്തുനിന്നുള്ള ചിത്രങ്ങള്‍ കാണാം

രാജ്യത്തെ പുതിയ എയർലൈനായ ആകാശ എയർ  (Akasa Air) ആഗസ്റ്റ് 7 മുതൽ പറന്നുയരാന്‍ തയ്യാറെടുക്കുകയാണ്.  ആഗസ്റ്റ് 19 മുതൽ ബാംഗ്ലൂരിൽ നിന്ന് മുംബൈയിലേക്ക് പുതിയ വിമാനംസര്‍വീസ് ആരംഭിക്കുമെന്നും  എയർലൈൻ അറിയിച്ചു. അതുകൂടാതെ, യാത്രാനിരക്കുകളുടെ പട്ടികയും എയർലൈൻ പുറത്തുവിട്ടിട്ടുണ്ട്.

Akasa Air Aircraft: രാജ്യത്തെ പുതിയ എയർലൈനായ ആകാശ എയർ  (Akasa Air) ആഗസ്റ്റ് 7 മുതൽ പറന്നുയരാന്‍ തയ്യാറെടുക്കുകയാണ്.  ആഗസ്റ്റ് 19 മുതൽ ബാംഗ്ലൂരിൽ നിന്ന് മുംബൈയിലേക്ക് പുതിയ വിമാനംസര്‍വീസ് ആരംഭിക്കുമെന്നും  എയർലൈൻ അറിയിച്ചു. അതുകൂടാതെ, യാത്രാനിരക്കുകളുടെ പട്ടികയും എയർലൈൻ പുറത്തുവിട്ടിട്ടുണ്ട്.

 

1 /5

പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാല പിന്തുണയ്ക്കുന്ന വിമാനക്കമ്പനിയാണ്  ആകാശ എയർ. ഇന്ത്യയിലെ ബജറ്റ് വിമാനകമ്പനിയായ ഇൻഡിഗോയെക്കാളും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ സർവീസ് നടത്തുമെന്നാണ് ആകാശ എയർ നടത്തുന്ന അവകാശവാദം.

2 /5

വിമാനസര്‍വീസ് ആരംഭിക്കുന്നതിന് മുന്‍പായി ആകാശ എയർ (Akasa Air) വിമാനത്തിനുള്ളില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. മറ്റ് എയർലൈനുകളിൽ നിന്ന് പല കാര്യങ്ങളിലും തങ്ങളുടെ വിമാനങ്ങൾ സവിശേഷമാണെന്ന് കമ്പനി അവകാശപ്പെടുന്നു.  ഈ വിമാനത്തില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ലെഗ്‌റൂം ലഭിക്കുമെന്നും ഇത് യാത്ര കൂടുതല്‍  സുഖകരമാക്കുമെന്നും എയര്‍ലൈന്‍ അവകാശപ്പെടുന്നു.  

3 /5

ആകാശ എയര്‍ലൈന്‍ പങ്കുവച്ച രണ്ടാമത്തെ ചിത്രത്തില്‍ മറ്റേതൊരു എയർലൈനിനേക്കാളും വിമാനത്തിലെ സീറ്റുകൾ കൂടുതൽ സൗകര്യപ്രദമാണെന്ന് എയർലൈൻ അവകാശപ്പെടുന്നു. സുഖപ്രദമായ ഇരിപ്പിടം ദീർഘദൂര യാത്ര സുഖകരമായി നടത്താന്‍  സഹായിയ്ക്കുന്നു.  നിലവിൽ ആഭ്യന്തര വിമാന സര്‍വീസ് മാത്രമാണ് ആകാശ വിമാനങ്ങൾ ആരംഭിക്കുന്നത്.   

4 /5

ആകാശ വിമാനത്തിലെ എല്ലാ സീറ്റുകളിലും യുഎസ്ബി ചാർജറിന്‍റെ  സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതുപയോഗിച്ച് വിമാനയാത്രയ്ക്കിടെ എളുപ്പത്തിൽ ഫോൺ ചാർജ് ചെയ്യാം. മുൻ സീറ്റിന്റെ പിൻഭാഗത്താണ് യുഎസ്ബി ചാർജർ നൽകിയിരിക്കുന്നത്. ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യം നൽകുന്ന ആദ്യ എയർലൈൻ ആണ് ആകാശ.

5 /5

യാത്രാ റൂട്ടും സമയ വിവരങ്ങളും ആകാശ എയർലൈൻ പങ്കുവെച്ചിട്ടുണ്ട്. മുംബൈയിൽ നിന്ന് അഹമ്മദാബാദ്, ബാംഗ്ലൂർ-കൊച്ചി റൂട്ടിൽ ആഴ്ചയിൽ 26 വിമാനങ്ങളും ബാംഗ്ലൂർ-മുംബൈ റൂട്ടിൽ ആഴ്ചയിൽ 28 വിമാനങ്ങളും സർവീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു.  

You May Like

Sponsored by Taboola