Banking News: ATM ൽ നിന്നും പണം പിൻവലിക്കുമ്പോൾ കീറിയ നോട്ടുകൾ ലഭിച്ചാൽ എന്തുചെയ്യണം? അറിയാം..

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ കീറിപ്പറിഞ്ഞ നോട്ടുകളാണ് ലഭിച്ചതെങ്കിൽ എന്തു ചെയ്യണം അറിയണ്ടേ? ഒരുപക്ഷേ ഒട്ടുമിക്ക ആളുകൾക്കും ഈ ചോദ്യത്തിനുള്ള ഉത്തരം അറിയില്ലായിരിക്കാം. ഈ അറിവില്ലായ്മ കാരണം ആളുകൾ പലപ്പോഴും സ്വയം പല നഷ്ടങ്ങളും വരുത്തിയിട്ടുണ്ട്. എന്നാൽ ഈ വാർത്ത വായിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് മനസിലാകും ഇത്തരമൊരു സാഹചര്യം വന്നാൽ  എന്തുചെയ്യണമെന്ന്.  ബാങ്ക് നിങ്ങൾക്ക് നോട്ട് മാറ്റിത്തരുമോ അതോ വേറെന്തെങ്കിലും മാർഗം സ്വീകരിക്കണമോ? അറിയാം.. 

 

1 /5

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ നിങ്ങൾക്ക് കീറിപ്പറിഞ്ഞ നോട്ടുകൾ ലഭിക്കുകയാണെങ്കിൽ വിഷമിക്കേണ്ട ആവശ്യമില്ല. കാരണം നിങ്ങൾക്ക് ഈ നോട്ടുകൾ എളുപ്പത്തിൽ മാറ്റാനും പകരം പുതിയതോ കീറാത്തതോ ആയ നോട്ടുകൾ ലഭിക്കുകയും ചെയ്യും.  

2 /5

എടിഎമ്മുകളിൽ നിന്ന് ലഭിക്കുന്ന കീറിയ നോട്ടുകൾ ബാങ്കിൽ കൈമാറ്റം ചെയ്യാമെന്നും ഒരു സർക്കാർ ബാങ്കിനോ അല്ലെങ്കിൽ സ്വകാര്യ ബാങ്കിനോ ഇത് നിരസിക്കാൻ കഴിയില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI)നിയമങ്ങളിൽ പറയുന്നുണ്ട്.

3 /5

ബാങ്കിൽ നിന്നും കീറിയ നോട്ട് മാറ്റുന്നത് കുറച്ച് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു നടപടിയാണ്. ഇനി ഈ നടപടിയുടെ പേരിൽ ബാങ്ക് നിങ്ങളെ ദീർഘനേരം കാത്തിരിപ്പിക്കുകയോ അല്ലെങ്കിൽ നോട്ട് മാറാൻ വിസമ്മതിക്കുകയോ ചെയ്താൽ നിങ്ങൾക്ക് പോലീസിൽ പരാതിപ്പെടാം. അങ്ങനെ ചെയ്യുന്ന ബാങ്കുകൾക്ക് 10,000 രൂപ പിഴ ഈടാക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്. 

4 /5

ആദ്യമായി നിങ്ങൾ ഏത് എടിഎമ്മിൽ നിന്നും പണം പിൻവലിച്ചോ ആ ബാങ്കിലേക്ക് പോകുക. അവിടെ പോയതിനുശേഷം നിങ്ങൾക്ക് ഒരു അപേക്ഷ എഴുതേണ്ടിവരും അതിൽ പണം പിൻവലിച്ച തീയതി, സമയം, എടിഎമ്മിന്റെ സ്ഥാനം എന്നിവ എഴുതേണ്ടിവരും. അതിനുശേഷം എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച ശേഷം പുറത്തുവന്ന ആ സ്ലിപ്പിന്റെ ഒരു പകർപ്പ് നിങ്ങൾ ആപ്ലിക്കേഷനുമായി അറ്റാച്ചുചെയ്ത് ബാങ്കിൽ നൽകണം. ഇനി നിങ്ങളുടെ കയ്യിൽ പൈസ എടുത്തതിന്റെ സ്ലിപ്പ് ഇല്ലെങ്കിൽ നിങ്ങളുടെ മൊബൈലിൽ വന്നിട്ടുള്ള ഇടപാടിന്റെ വിശദാംശങ്ങൾ നൽകണം.

5 /5

നിങ്ങൾ ഈ അപേക്ഷകൾ സമർപ്പിച്ചയുടൻ ബാങ്ക് ഉദ്യോഗസ്ഥർ നിങ്ങളുടെ അക്കൗണ്ടിന്റെ വിശദാംശങ്ങൾ പരിശോധിക്കും. എല്ലാം ശരിയാണെങ്കിൽ നിങ്ങളുടെ കയ്യിൽ നിന്നും കീറിയ നോട്ടുകൾ എടുത്ത് പകരം പുതിയ നോട്ടുകൾ നൽകും. ഈ മുഴുവൻ പ്രക്രിയയും കഴിയാൻ കുറച്ച് മിനിറ്റ് മാത്രമേ എടുക്കൂ.

You May Like

Sponsored by Taboola