Allu Arjun: 'അല്ലു അര്‍ജുന്‍ കുട്ടിയെ സന്ദര്‍ശിക്കാൻ ആഗ്രഹിച്ചു; എന്നാൽ അവർ അനുവദിച്ചില്ല'

Allu Arjun: തിക്കിലും തിരക്കിലും പെട്ടതിന്‍റെ പിറ്റേന്ന് കുട്ടിയെ സന്ദർശിക്കാൻ അല്ലു ആഗ്രഹിച്ചു

അല്ലു അർജുൻ നായകനായ ‘പുഷ്പ 2: ദി റൂൾ’ എന്ന സിനിമയുടെ ആദ്യ പ്രദർശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടിയെ ഇതുവരെ എന്തുകൊണ്ട് അല്ലു സന്ദർശിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരവുമായി അല്ലുവിന്റെ പിതാവ്.

1 /6

അല്ലു അർജുൻ നായകനായ ‘പുഷ്പ 2: ദി റൂൾ’ എന്ന സിനിമയുടെ ആദ്യ പ്രദർശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടിയെ ഇതുവരെ എന്തുകൊണ്ട് അല്ലു സന്ദർശിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരവുമായി അല്ലുവിന്റെ പിതാവ്.  സംഭവത്തില്‍ ഗുരുതരാവസ്ഥയിലായി ആശുപത്രിയിൽ കഴിയുന്ന കുട്ടിയെ സന്ദർശിച്ചതിന് ശേഷമായിരുന്നു അല്ലു അരവിന്ദ് മാധ്യമങ്ങളോട് സംസാരിച്ചത്. 

2 /6

'ഞാൻ ശ്രീ തേജിനെ ഐസിയുവിൽ സന്ദർശിച്ചു. അവനെ നോക്കുന്ന ഡോക്ടർമാരോട് സംസാരിച്ചു. കഴിഞ്ഞ 10 ദിവസമായി കുട്ടി സാവധാനത്തിൽ സുഖം പ്രാപിക്കുന്നു, പക്ഷേ ഇതിന് കൂടുതൽ സമയമെടുത്തേക്കാം. അവനെ വീണ്ടെടുക്കാൻ സഹായിക്കാൻ എന്തും ചെയ്യാന്‍ തയ്യാറാണ്. കുട്ടിയെ  സാധാരണ നിലയിലെത്താൻ സഹായിക്കാൻ സർക്കാരും മുന്നോട്ട് വന്നതിൽ നന്ദി', അല്ലു അരവിന്ദ് പറഞ്ഞു.

3 /6

'എന്തുകൊണ്ടാണ് അല്ലു അർജുൻ ഇതുവരെ ആശുപത്രി സന്ദർശിക്കാത്തത് എന്ന് പലരും ചോദിക്കുന്നുണ്ട്. തിക്കിലും തിരക്കിലും പെട്ടതിന്‍റെ പിറ്റേന്ന് കുട്ടിയെ സന്ദർശിക്കാൻ അല്ലു ആഗ്രഹിച്ചു. എന്നാൽ, സുരക്ഷാ കാരണങ്ങളാൽ ആശുപത്രി അധികൃതർ അന്ന് സമ്മതിച്ചില്ല. അതേ ദിവസമാണ് അല്ലുവിനെതിരെ കേസെടുത്തതും', അല്ലു അരവിന്ദ് പറഞ്ഞു.

4 /6

'ആശുപത്രിയിൽ പോകരുതെന്നും മാതാപിതാക്കളെ കാണരുതെന്നും ഞങ്ങളുടെ നിയമസംഘവും അല്ലുവിനെ ഉപദേശിച്ചു. കുട്ടിയെ സന്ദർശിക്കാൻ കഴിയാത്തതിൽ അല്ലുവിന് വിഷമം വന്നതിനാലാണ് കുട്ടിയെ സന്ദർശിക്കാൻ ഞാൻ അധികാരികളിൽ നിന്ന് അനുവാദം വാങ്ങി എത്തിയത്. അതിന് അനുവാദം നൽകിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും പോലീസിനും ആശുപത്രി അധികാരികൾക്കും നന്ദി', അദ്ദേഹം കൂട്ടിച്ചേർത്തു.

5 /6

ഈ മാസമാദ്യം ‘പുഷ്പ 2: ദി റൂൾ’ എന്ന സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദിനൊപ്പം എത്തിയ അല്ലു അർജുനെ കാണാൻ വൻ ജനക്കൂട്ടം തടിച്ചുകൂടിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലുമായിരുന്നു അപകടം. തുടർന്നുണ്ടായ ബഹളത്തിൽ തിയേറ്ററിന‍റെ പ്രധാന ഗേറ്റ് തകർന്ന് 35 വയസ്സുള്ള ഒരു സ്ത്രീക്ക് ജീവൻ നഷ്ടപ്പെടുകയും, അവരുടെ ഒൻപതു വയസ്സുള്ള മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.

6 /6

സംഭവത്തില്‍ തിക്കുംതിരക്കിനും കാരണമായി എന്ന് ആരോപിച്ച് പുഷ്പ 2 നായകന്‍ അല്ലു അർജുനെയും തിയേറ്റർ മാനേജ്‌മെന്‍റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.

You May Like

Sponsored by Taboola