Kerala Gold Rate: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഒറ്റയടിക്ക് 520 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത്. ഇതോടെ വീണ്ടും വില 56,000ത്തിലേക്ക് എത്തി. ഇന്നത്തെ സ്വർണവില 56,560 രൂപയാണ്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണവില. ഒരു ഗ്രാം സ്വർണത്തിന് 65 രൂപ കുറഞ്ഞ് 7,070 രൂപയായിട്ടുണ്ട്.
ഡിസംബർ 11, 12 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണവില രേഖപ്പെടുത്തിയത്. 58,280 രൂപയായിരുന്നു അന്ന് വില.
സംസ്ഥാനത്തെ സ്വർണ വില കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്.
ഡൽഹി 22 carat സ്വർണവില (10 gram) 70,850 ഉം, 24 carat ന് 77,280 ആണ്.
മുംബൈ 22 carat സ്വർണവില (10 gram) 70,700 ഉം, 24 carat ന് 77,130 ആണ്.
ചെന്നൈ 22 carat സ്വർണവില (10 gram) 70,700 ഉം, 24 carat ന് 77851 ആണ്.
ബെംഗളൂരു 22 carat സ്വർണവില (10 gram) 70,700 ഉം, 24 carat ന് 77,130 ആണ്.
ഹൈദരാബാദ് 22 carat സ്വർണവില (10 gram) 70,700 ഉം, 24 carat ന് 77,130 ആണ്.