Coriander Water: വെറും വയറ്റിൽ മല്ലിവെള്ളം കുടിക്കാം; ആരോ​ഗ്യ ​ഗുണങ്ങൾ നിരവധിയാണ്

മല്ലി ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. മല്ലി വെള്ളത്തിലിട്ട് കുതിർത്ത് രാവിലെ വെറുംവയറ്റിൽ ആ വെള്ളം കുടിച്ചാൽ നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ലഭിക്കും.

  • Mar 12, 2023, 13:54 PM IST

വിറ്റാമിൻ-എ, വിറ്റാമിൻ-കെ, വിറ്റാമിൻ-സി, വിറ്റാമിൻ-ഇ എന്നിവയാൽ സമ്പന്നമാണ് മല്ലി. കൂടാതെ ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം എന്നീ പോഷകങ്ങളും മല്ലിയിൽ അടങ്ങിയിട്ടുണ്ട്.

1 /5

ചർമ്മ പ്രശ്നങ്ങൾ: മല്ലിയില വെള്ളം ചർമ്മത്തിന് ഏറെ ഗുണം ചെയ്യും. ഇതിന് ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. അതിനാൽ മല്ലി വെള്ളം കുടിക്കുന്നത് ചർമ്മ സംബന്ധമായ പല പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. കൂടാതെ ചർമ്മത്തിന് ആരോഗ്യവും തിളക്കവും നൽകുന്നു.

2 /5

പ്രതിരോധശേഷി: ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പുഷ്ടമാണ് മല്ലിയില. അതിനാൽ, ഇത് കഴിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. വൈറൽ അണുബാധകൾ ഒഴിവാക്കാൻ ഇത് സഹായിക്കും.

3 /5

ശരീരഭാരം കുറയ്ക്കൽ: ശരീരഭാരം കുറയ്ക്കാൻ മല്ലി വെള്ളം വളരെ ഉപയോഗപ്രദമാണ്. ഈ വെള്ളത്തിൽ മെറ്റബോളിസത്തെ ത്വരിതപ്പെടുത്തുന്ന നിരവധി ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. തൽഫലമായി, ശരീരത്തിലെ കൊഴുപ്പ് കുറയാൻ സഹായിക്കുന്നു.

4 /5

വയറിന്റെ ആരോ​ഗ്യത്തിന്: മല്ലി വെള്ളം ആമാശയത്തിന് വളരെ ഗുണം ചെയ്യും. കാരണം മല്ലിയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ദിവസവും രാവിലെ വെറുംവയറ്റിൽ മല്ലി വെള്ളം കുടിക്കുന്നത് ദഹനത്തെ ശക്തിപ്പെടുത്തുന്നു. മലബന്ധം ഇല്ലാതാക്കാനും സഹായിക്കുന്നു.

5 /5

മറ്റ് ആരോ​ഗ്യ ​ഗുണങ്ങൾ: കൊളസ്‌ട്രോൾ കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ആർത്തവ വേദനയുള്ളവർക്കും രാവിലെ മല്ലി വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും. കൂടാതെ, മല്ലി വെള്ളം ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും ഇത് സഹായിക്കുന്നു.

You May Like

Sponsored by Taboola