Curd With Bay Leaf Pack: നിങ്ങളുടെ മോശമായ ജീവിതശൈലി നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല ചർമ്മത്തേയും ബാധിക്കും. ചർമ്മ സംരക്ഷണത്തിനായി ഇന്ന് വിപണിയിൽ ധാരാളം ഉൽപ്പന്നങ്ങൾ ലഭ്യമാണ്
Skin Care Tips: ചർമ്മ സംരക്ഷണത്തിനായി ഇന്ന് വിപണിയിൽ ധാരാളം ഉൽപ്പന്നങ്ങൾ ലഭ്യമാണ്, അത് ഒന്നുകിൽ വളരെ ചെലവേറിയതായിരിക്കും അല്ലെങ്കിൽ അവയുടെ ഉപയോഗം കാരണം നിരവധി ആളുകൾക്ക് ചർമ്മത്തിൽ റീയാക്ഷൻസ് നേരിടേണ്ടിയും വരും.
Skin Care Tips: നിങ്ങളുടെ മുഖം ഒരു സെലിബ്രിറ്റിയപ്പോലെ തിളങ്ങണമെന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ ഇത് നിങ്ങൾക്ക് ഉപയോഗമാകും.
തെറ്റായ ജീവിതശൈലിയും തെറ്റായ ഭക്ഷണ ശീലങ്ങളും ആരോഗ്യത്തെ മാത്രമല്ല നിങ്ങളുടെ ചർമ്മത്തിൻ്റെയും മുഖത്തിൻ്റെയും അവസ്ഥ വഷളാക്കുമെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇതുമൂലം മുഖത്ത് ചുളിവുകൾ വരുകയും മുഖം മങ്ങുകയും ചെയ്യാറുണ്ട്.
മുഖത്തെ അഴുക്കും പാടുകളും നീക്കം ചെയ്യാനായി ആളുകൾ പലതരം സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്. അതിൻ്റെ ഫലം കുറച്ച് സമയത്തിന് ശേഷം അപ്രത്യക്ഷമാകുകായും ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ ചർമ്മ സംരക്ഷണത്തിനായി നിങ്ങൾ വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കുന്നതായിരിക്കാം നല്ലത്
വയണയിലയും തൈരും കൊണ്ടുള്ള ഒരു പായ്ക്ക് വളരെ നല്ലതാണ്. ഇതിൻ്റെ സഹായത്തോടെ നിങ്ങളുടെ മുഖം തിളങ്ങും.
ഈ ഫേസ് പാക്ക് ഉണ്ടാക്കുന്നതിനുള്ള ചേരുവകൾ അറിയാം വയണയിലെ പൊടി - 1 ടീസ്പൂൺ, തൈര് - 2 സ്പൂൺ, മഞ്ഞൾ - 1 നുള്ള്, തേൻ - 2 സ്പൂൺ
ആദ്യം വയണയിലെ മിക്സിയിലിട്ട് പൊടിച്ചു പൊടിയുണ്ടാക്കുക. ഒരു പാത്രത്തിൽ തൈര് എടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം അതിൽ വയണയില പൊടി മിക്സ് ചെയ്യുക. ഈ മിശ്രിതത്തിലേക്ക് മഞ്ഞളും തേനും ചേർക്കുക. ഇവയെല്ലാം നന്നായി മിക്സ് ചെയ്യുക പാക്ക് തയ്യാർ.
ആദ്യം വീര്യം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകിയ ശേഷം നന്നായി തുടക്കുക. ഈ പായ്ക്ക് മുഖത്തും കഴുത്തിലും പുരട്ടുക. ഇത് ഉണങ്ങുന്നത് വരെ വെക്കുക
ശേഷം പ്ലെയിൻ വെള്ളത്തിൽ മുഖം കഴുകുക. ഇത് ആഴ്ചയിൽ രണ്ടുതവണ ഉപയോഗിക്കാം.
ഈ ഫേയ്സ് പാക്ക് ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും. ഇത് മുഖം തിളക്കും, മാത്രമല്ല, മുഖക്കുരു, മുഖക്കുരു, സൂര്യാഘാതം, ടാനിംഗ് തുടങ്ങിയ ചർമ്മത്തിലെ പാടുകളിൽ നിന്നും മോചനം നൽകും.