Healthy Diet: നിങ്ങൾ 'ആരോഗ്യകര'മാണെന്ന് കരുതുന്ന ഭക്ഷണങ്ങൾ യഥാർത്ഥത്തിൽ 'ആരോഗ്യകര'മാണോ? വിദഗ്ധർ പറയുന്നത്

ആരോഗ്യകരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചില ഭക്ഷണങ്ങളുണ്ട്. എന്നാൽ, ഇവ യഥാർഥത്തിൽ ശരീരത്തിന് ആരോഗ്യകരമാണോ? വാസ്തവം എന്താണെന്ന് അറിയാം.

  • Jul 03, 2024, 12:07 PM IST
1 /6

ചില ഭക്ഷണങ്ങൾക്ക് ബദലായി ആരോഗ്യകരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചില ഭക്ഷണങ്ങളുണ്ട്. എന്നാൽ, ഇവ യഥാർഥത്തിൽ ശരീരത്തിന് ഗുണം ചെയ്യുന്നവയാണോ എന്നറിയാം.

2 /6

തൈര് ആരോഗ്യകരമായ ഭക്ഷണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, ഫ്ലേവറുകളും കൃത്രിമ മധുരവും ചേർത്തവ തിരഞ്ഞെടുക്കരുത്. ഇവയുടെ ലേബലുകൾ കൃത്യമായി പരിശോധിക്കേണ്ടത് പ്രധാനമാണ്.

3 /6

കുറഞ്ഞ കലോറിയുള്ള മധുരപലഹാരങ്ങൾ ആരോഗ്യകരമാണെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, ഇവ ആരോഗ്യത്തിന് ഗുണകരമല്ല. ഇതിന് പകരം തേനോ ശർക്കരയോ മിതമായ അളവിൽ കഴിക്കാവുന്നതാണ്.

4 /6

സാലഡുകൾ: സാലഡുകൾ സ്വാദിഷ്ടവും ആരോഗ്യകരവുമാണ്. എന്നാൽ, ഇവയിലെ ഡ്രസിംഗുകൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ക്രീം അമിതമായി ചേർക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.

5 /6

ഗ്രിൽഡ്: വളരെ ഉയർന്ന ഊഷ്മാവിൽ പാകം ചെയ്ത അഥവാ ഗ്രിൽ ചെയ്ത മത്സ്യം കോഴിയിറച്ചി എന്നിവ പോലുള്ള പ്രോട്ടീൻ കഴിക്കുന്നത് ആരോഗ്യകരമല്ല. ഇത് കുറഞ്ഞ താപനിലയിൽ സാവധാനത്തിൽ പാകം ചെയ്യുന്നതാണ് നല്ലത്.

6 /6

ഡാർക്ക് ചോക്ലേറ്റ്: സാധാരാണ ചോക്ലേറ്റിന് പകരം പലപ്പോഴും ഡാർക്ക് ചോക്ലേറ്റ് ആരോഗ്യകരമാണെന്ന് പറയപ്പെടുന്നു. എന്നാൽ, ഇവയിലെ കൊക്കോയുടെ അളവ്, പഞ്ചസാരയുടെ അളവ് എന്നിവ പരിശോധിക്കേണ്ടത് പ്രധാനമാണ്.

You May Like

Sponsored by Taboola