ഹോട്ട് ലുക്കിൽ ആര്യ, ചിത്രങ്ങൾ വൈറലാകുന്നു

ബഡായ് ബംഗ്ലാവ് എന്ന ടെലിവിഷൻ കോമഡി ചാറ്റ് ഷോ പ്രോഗ്രാമിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചുപറ്റിയ ഒരാളാണ് നടി ആര്യ

1 /6

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള ആര്യ കൂടുതൽ പ്രശസ്തി നേടുന്നത് ബഡായ് ബംഗ്ലാവിൽ മുകേഷിനും രമേശ് പിഷാരടിക്കും ഒപ്പം കട്ടയ്ക്ക് കോമഡി പറഞ്ഞ് പിടിച്ചുനിന്നപ്പോഴാണ്. അതുവഴി സിനിമയിലേക്കും താരത്തിന് അവസരങ്ങൾ ലഭിച്ചു.

2 /6

കുഞ്ഞിരാമായണം എന്ന സിനിമയിലെ മല്ലിക എന്ന കഥാപാത്രമാണ് അവിടെ താരത്തിന് സ്ഥാനം ഉറപ്പിച്ചുകൊടുത്തത്. ആ ചിത്രത്തിലെ ക്ലൈമാക്സിലെ ആര്യയുടെ പ്രകടനം ഇന്നും പ്രേക്ഷക മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നാണ്. നിരവധി സിനിമകളിൽ ഈ ചുരുങ്ങിയ കാലയളവിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ ടെലിവിഷൻ ഷോകളിൽ അവതാരകയായും നിറഞ്ഞ് നിന്നു ആര്യ.

3 /6

ആര്യയെ മലയാളികൾ മത്സരാർത്ഥിയായും കണ്ടിട്ടുണ്ട്. ഏഷ്യാനെറ്റിലെ ബ്രഹ്മണ്ഡ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ രണ്ടാം സീസണിൽ ആര്യ മത്സരാർത്ഥിയായിരുന്നു. 

4 /6

ലോക്ക് ഡൗൺ നാളുകളിൽ താരം ഇൻസ്റ്റാഗ്രാം, ടിക് ടോക് പോലെയുള്ള പ്ലാറ്റുഫോമുകളിൽ കൂടുതൽ സജീവമായി. ഫോട്ടോഷൂട്ടുകളും ഡാൻസും റീൽസുമെല്ലാം അവയിലൂടെ ആര്യ പങ്കുവച്ചിട്ടുണ്ട്.

5 /6

ആര്യ തന്റെ ഫോട്ടോഷൂട്ടിലെ ചില ചിത്രങ്ങൾ ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്. 

6 /6

പ്രണവ് രാജ് ആണ് ഫോട്ടോസ് എടുത്തത്. വിജിത വിക്രമനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

You May Like

Sponsored by Taboola