2022 എന്ന സംഖ്യയുടെ ആകെ തുക 6, അറിയാം.. Nostradamus ന്റെ 7 പ്രവചനങ്ങൾ!

ഫ്രാൻസിൽ (France) ജനിച്ച നോസ്ട്രഡാമസിന്റെ (Nostradamus) 465 വർഷം പഴക്കമുള്ള പ്രവചനങ്ങൾ (Nostradamus Predictions)  ഇന്നുവരെയുള്ളവരെ അമ്പരപ്പിക്കുന്നതാണ്. 'ലെസ് പ്രോഫെറ്റിസ്' എന്ന പുസ്തകത്തിൽ നോസ്ട്രഡാമസ് നൂറ്റാണ്ടുകൾക്ക് മുമ്പ് ലോകത്തെ കുറിച്ച് പല പ്രവചനങ്ങളും നടത്തിയിരുന്നു. ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് 1555 ലാണ് പുറത്തിറക്കിയത്. ഈ പുസ്തകത്തിൽ ആകെ 6338 പ്രവചനങ്ങൾ ഉണ്ട്.  അതിൽ 70% സത്യമായിരുന്നു. എന്തായാലും ഈ പുതുവർഷത്തെ കുറിച്ച് അതായത് 2022 നെ കുറിച്ച് നോസ്ട്രഡാമസ് എന്താണ് പറഞ്ഞതെന്ന് നമുക്ക് നോക്കാം.

ഫ്രാൻസിൽ (France) ജനിച്ച നോസ്ട്രഡാമസിന്റെ (Nostradamus) 465 വർഷം പഴക്കമുള്ള പ്രവചനങ്ങൾ (Nostradamus Predictions)  ഇന്നുവരെയുള്ളവരെ അമ്പരപ്പിക്കുന്നതാണ്. 'ലെസ് പ്രോഫെറ്റിസ്' എന്ന പുസ്തകത്തിൽ നോസ്ട്രഡാമസ് നൂറ്റാണ്ടുകൾക്ക് മുമ്പ് ലോകത്തെ കുറിച്ച് പല പ്രവചനങ്ങളും നടത്തിയിരുന്നു. ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് 1555 ലാണ് പുറത്തിറക്കിയത്. ഈ പുസ്തകത്തിൽ ആകെ 6338 പ്രവചനങ്ങൾ ഉണ്ട്.  അതിൽ 70% സത്യമായിരുന്നു. എന്തായാലും ഈ പുതുവർഷത്തെ കുറിച്ച് അതായത് 2022 നെ കുറിച്ച് നോസ്ട്രഡാമസ് എന്താണ് പറഞ്ഞതെന്ന് നമുക്ക് നോക്കാം.

 

1 /8

ഫ്രഞ്ച് തത്ത്വചിന്തകനായ നോസ്ട്രഡാമസ് ലോകം എപ്പോൾ, എവിടെ, എങ്ങനെ നാടകീയമായി അവസാനിക്കുമെന്ന് പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്.  ഹിറ്റ്‌ലറുടെ അധികാരത്തിലേക്കുള്ള ഉയർച്ച, ഫ്രഞ്ച് വിപ്ലവം, രണ്ടാം ലോകമഹായുദ്ധം, സെപ്തംബർ 11-ലെ ഭീകരാക്രമണം, അണുബോംബിന്റെ വികസനം തുടങ്ങി അദ്ദേഹത്തിന്റെ പല പ്രവചനങ്ങളും തികച്ചും സത്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കൊറോണ പകർച്ചവ്യാധിയുടെ തുടക്കവും അദ്ദേഹം പ്രവചിച്ചിരുന്നു. വാർഷിക ജാതകം അനുസരിച്ച് അദ്ദേഹത്തിന്റെ പ്രവചനങ്ങളിൽ 70% ത്തിലധികം ഇതുവരെ പൂർത്തിയായിട്ടുണ്ട്. മഹാനായ ഫ്രഞ്ച് ജ്യോതിഷിയുടെ അന്ത്യം 1566 ജൂലൈ 2 നായിരുന്നു.  പക്ഷേ അദ്ദേഹത്തിന്റെ പ്രവചനങ്ങൾ അദ്ദേഹത്തിന്റെ പേര് ഇപ്പോഴും സജീവമാക്കുന്നു. നോസ്ട്രഡാമസിന്റെ അനുയായികൾ പറയുന്നതനുസരിച്ച് 2022 ഒരു മോശം വർഷമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത് എന്നാണ്. ഈ സമയത്ത് ലോകത്ത് എന്ത് സംഭവിക്കും, ആളുകൾക്ക് എങ്ങനെ സ്വയം പ്രതിരോധിക്കാം എന്നിവയെ കുറിച്ചും പറഞ്ഞിട്ടുണ്ട്.  

2 /8

Nostradamus Predictions 2022: ഈ ഫ്രഞ്ച് ജ്യോതിഷിയുടെ പ്രവചനങ്ങളുടെ വിവർത്തകരുടേയും വ്യാഖ്യാതാക്കളുടേയും അടിസ്ഥാനത്തിൽ  നോസ്ട്രഡാമസ് ഉത്തര കൊറിയൻ ഏകാധിപതി കിം-ജോങ് ഉന്നിന്റെ മരണം പ്രവചിചിച്ചിട്ടുണ്ട് എന്നാണ്. സെഞ്ചൂറിയ IV-ന്റെ 14-ാമത്തെ 'Quattrain' ൽ അദ്ദേഹം എഴുതി, 'ഒരു വീരന്റെ പെട്ടെന്നുള്ള മരണം മാറ്റത്തിന് കാരണമാകും. ഇതോടെ രാജ്യത്ത് പുതിയ മുഖം ഉയർന്നുവരാനാകും. നോസ്ട്രഡാമസിന്റെ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവർ കണക്കാക്കുന്നത് നാടകീയമായി ശരീരഭാരം കുറയ്ക്കുകയും, ആരോഗ്യത്തെക്കുറിച്ച് നിരന്തരമായ കിംവദന്തികൾ പ്രചരിക്കുകയും ചെയ്യുന്ന പ്രധാന നേതാവ് ഉത്തര കൊറിയയിലെ കിം ജോങ് ഉൻ ആണെന്നാണ്. ഈ വർഷം ഒക്ടോബറിൽ നടന്ന മിസൈൽ പ്രദർശനത്തിന് ശേഷം ഇയാളെ കാണാനില്ല. കഴിഞ്ഞ 7 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ അസാന്നിധ്യമായിരുന്നു ഇത്. തുടർന്ന് നവംബർ 15 ന് കിമ്മിന്റെ ചിത്രം പുരത്തിറങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള നിരവധി ഊഹാപോഹങ്ങൾ വരുകയും ചെയ്തു.

3 /8

ഭൂകമ്പങ്ങൾക്കും പ്രകൃതിദുരന്തങ്ങൾക്കും കാരണമാകുന്ന തന്റെ 'ക്വാട്രെയിനുകളിൽ' ഒരു ധൂമകേതു ഭൂമിയുമായി കൂട്ടിയിടിക്കുന്നതിനെക്കുറിച്ചും നോസ്ട്രഡാമസ് പറഞ്ഞിട്ടുണ്ട്. ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം ഈ ഛിന്നഗ്രഹം തിളച്ചു തുടങ്ങും. ആകാശത്തിലെ ഈ കാഴ്ച 'Great Fire' പോലെയായിരിക്കും.

4 /8

മനുഷ്യരാശിയെ രക്ഷിക്കാൻ അമേരിക്കൻ സൈനികരെ മാനസിക തലത്തിലെങ്കിലും സൈബർഗുകളാക്കി മാറ്റും. ഇതിനായി ബ്രെയിൻ ചിപ്പ് ഉപയോഗിക്കും. മനുഷ്യ മസ്തിഷ്കത്തിന്റെ ബയോളജിക്കൽ ഇന്റലിജൻസ് വർദ്ധിപ്പിക്കാൻ ഈ ചിപ്പ് പ്രവർത്തിക്കും.  ഇതിനർത്ഥം നമ്മുടെ ബുദ്ധിയിലും ശരീരത്തിലും കൃത്രിമബുദ്ധി ഉൾപ്പെടുത്തും എന്നാണ്.

5 /8

ഈ കുടിയേറ്റ പ്രതിസന്ധിയെക്കുറിച്ച് നോസ്ട്രഡാമസ് എഴുതിയിരിക്കുന്നത് രക്തത്തിന്റെയും പട്ടിണിയുടെയും ഒരു വലിയ ദുരന്തം ഉണ്ടാകുമെന്നാണ്. ഇവിടെ ഏഴ് തവണ കടൽത്തീരത്തെക്കുറിച്ചും വിശപ്പിനെക്കുറിച്ചും ബന്ദിയാക്കുന്നതിനെക്കുറിച്ചും എഴുതിയിട്ടുണ്ട്.  ഇതിനർത്ഥം യുദ്ധവും സായുധ സംഘട്ടനവും മനുഷ്യന്റെ വിശപ്പ് വർദ്ധിപ്പിക്കും എന്നാണ്.  ഇത് അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് വർദ്ധിപ്പിക്കും. കടൽമാർഗം ആളുകൾ മറ്റു രാജ്യങ്ങളിലേക്ക് പോകും. 2022-ൽ യൂറോപ്പിലെ ബീച്ചുകളിൽ സാധാരണയേക്കാൾ 7 മടങ്ങ് കൂടുതൽ കുടിയേറ്റക്കാർ എത്തുമെന്നാണ് വിദഗ്ധർ വിശ്വസിക്കുന്നത് എന്തായാലും, ഇംഗ്ലീഷ് ചാനലിൽ 27 പേരുടെ മരണത്തിന് ശേഷം, ബ്രിട്ടനിലും (UK) യൂറോപ്പിലും (EU)അനധികൃത കുടിയേറ്റവും ചൂടേറിയ രാഷ്ട്രീയ ചർച്ചയ്ക്ക് വിഷയമായിട്ടുണ്ട്.

6 /8

2022-ലെ പ്രവചനങ്ങളിലൊന്ന് ഫ്രാൻസിന്റെ തലസ്ഥാനവുമായി ബന്ധപ്പെട്ടതാണ്. ഇത് യൂറോപ്പിലെ യുദ്ധത്തെ സൂചിപ്പിക്കുന്നു. ഈ ഖണ്ഡികയിൽ നോസ്ട്രഡാമസ് എഴുതിയിരിക്കുന്നത് 'ഒരു വലിയ നഗരത്തിന് ചുറ്റും വയലുകളും നഗരങ്ങളിൽ പട്ടാളക്കാരും വസിക്കും.' ഫ്രഞ്ച് തലസ്ഥാനമായ പാരീസിന്റെ ഉപരോധവും യൂറോപ്പിലെ യുദ്ധവും ഇതിൽ സൂചിപ്പിച്ചതായി ഫ്രഞ്ച് വിവർത്തകരും അവരുടെ അനുയായികളും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തെ സംഭവങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷം അടുത്തിടെ കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കലാപങ്ങൾക്കിടയിൽ ഫ്രഞ്ച് തലസ്ഥാനത്ത് താറുമാറായ രംഗങ്ങളും സംഭവങ്ങളും ഉണ്ടായി. 2015ൽ പാരീസിലുണ്ടായ ഐഎസ് ആക്രമണത്തിൽ 130 പേർ കൊല്ലപ്പെട്ടിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഫ്രാൻസിനെതിരെ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. 

7 /8

നോസ്ട്രഡാമസിന്റെ സെഞ്ചൂറിയ III ന്റെ ക്വാട്രെയിനിൽ  2022-ൽ ജപ്പാനിൽ ഒരു വലിയ ഭൂകമ്പം പ്രവചിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയത് 'തീവ്രമായ പ്രതിസന്ധിയിലേക്ക് / ഏഷ്യയിലെ ഒരു രാജ്യമുണ്ടാകും. അതിന്റെ ആഴമനുസരിച്ച് അതിനെ ഭൂകമ്പം എന്ന് വിളിക്കും' എന്നാണ്. പോയ വർഷം ഒക്ടോബർ 7 ന് ജപ്പാനിലെ ഗ്രേറ്റർ കാന്റോ മേഖലയിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. 

8 /8

നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് യൂറോപ്യൻ രാജ്യങ്ങളുടെ (EU)രൂപീകരണം നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു. 2022-നെക്കുറിച്ച് സംസാരിക്കുമ്പോൾ ഈ ഫ്രഞ്ച് ജ്യോതിഷി യൂറോപ്യൻ യൂണിയന്റെ തകർച്ച പ്രവചിച്ചിട്ടുണ്ട.  ഇത് 2016 ലെ ബ്രെക്‌സിറ്റിനെക്കുറിച്ചുള്ള ബ്രിട്ടന്റെ ആദ്യ വോട്ടെടുപ്പ് മുതൽ നിരന്തരമായ പ്രശ്‌നത്തിലാണ്. 2021-ൽ ഇംഗ്ലണ്ടിലുടനീളം ഡ്രൈവർമാരുടെ അഭാവത്തിന് കാരണം ബ്രെക്‌സിറ്റാണ്.  ഇതുകാരണം ആളുകൾ ഭക്ഷണത്തിനും ഒരു കുപ്പി വെള്ളത്തിനും പോലും കൊതിച്ചിരുന്നു. നോസ്ട്രഡാമസിന്റെ അഭിപ്രായത്തിൽ ബ്രെക്‌സിറ്റ് ഒരു തുടക്കം മാത്രമാണെന്നും 2022-ൽ യൂറോപ്യൻ യൂണിയൻ മുഴുവൻ തകരുമെന്നുമാണ്.

You May Like

Sponsored by Taboola