Nakshatra predictions 2024: ഈ നക്ഷത്രക്കാർക്ക് കഷ്ടകാലം ഉടൻ അവസാനിക്കും...! ഈ കൂട്ടരിൽ നിങ്ങളുമുണ്ടോ?

എല്ലാ വര്‍ഷവും പുതുവത്സര ദിനത്തില്‍ ഈ വര്‍ഷം മികച്ചതാകണമെന്നും കഷ്ടപ്പാടുകളെല്ലാം അവസാനിക്കണമെന്നും പലരും പ്രാര്‍ത്ഥിക്കാറുണ്ട്. ചിലരുടെ പ്രാര്‍ത്ഥന ഫലിക്കാറുണ്ടെങ്കിലും മറ്റ് ചിലരുടേത് ഫലം കാണാറില്ല. 

 

Nakshatras that end their misfortune in 2024: കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് 2024 ചില നക്ഷത്രങ്ങള്‍ക്ക് ഗുണകരമാണ്. കഷ്ടകാലം മാറി നല്ല കാലം വരുന്ന ചില നക്ഷത്രങ്ങളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം. 

1 /6

1. മകയിരം : വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ വര്‍ഷം ഏറെ ഗുണകരമാണ്. തൊഴില്‍ രംഗത്ത് ഉയര്‍ച്ചയ്ക്കും ശമ്പള വര്‍ധനവിനുമെല്ലാം സാധ്യതയുണ്ട്. വിവാഹ കാര്യങ്ങള്‍ക്കും ഈ വര്‍ഷം അനുകൂലമാണ്.  

2 /6

2. പുണര്‍തം : അപ്രതീക്ഷിതമായ ധനഭാഗ്യമാണ് ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത്. വിവാഹാലോചനകള്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സമയമാണ്. കള്ളന്‍മാരുടെ ശല്യത്തില്‍ നിന്ന് രക്ഷപ്പെടും. സര്‍ക്കാരില്‍ നിന്ന് തടസങ്ങള്‍ മാറും.  

3 /6

3. ആയില്യം :  ആയില്യം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം നേട്ടങ്ങളുടേതാണ്. ജോലിക്കാര്യത്തില്‍ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. വാടക വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേയ്ക്ക് മാറി താമസിക്കും. ദാമ്പത്യം സുന്ദരമായി മുന്നോട്ട് പോകും. കടം കൊടുത്തവര്‍ക്ക് പണം തിരികെ ലഭിക്കും.   

4 /6

4. മകം : മകം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം ധനലാഭത്തിനുള്ള സാധ്യത ഉണ്ട്. പ്രായോഗിക ബുദ്ധിയോടെയുള്ള പ്രവര്‍ത്തനം ഗുണം ചെയ്യും. ദാമ്പത്യത്തിലും സഹോദരബന്ധത്തിലും പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ശാരീരിക ബുദ്ധിമുട്ടുകള്‍ മാറും.   

5 /6

5. ചിത്തിര : മോശം കൂട്ടുകെട്ടുകളില്‍ നിന്ന് ചിത്തിര നക്ഷത്രക്കാര്‍ ഒഴിഞ്ഞു നില്‍ക്കണം. രോഗങ്ങള്‍ക്ക് അറുതിയുണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. പാരിതോഷികങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ സന്തോഷം നിറയും.   

6 /6

6. വിശാഖം : വിശാഖം നക്ഷത്രക്കാരുടെ കഷ്ടപ്പാടുകള്‍ അവസാനിക്കാന്‍ പോകുന്ന വര്‍ഷമാണിത്. വിവാഹാലോചനകള്‍ ധാരാളം ലഭിക്കും. ഇഷ്ടപ്പെട്ട വ്യക്തിയെ ജീവിതപങ്കാളിയാക്കും. പ്രണയ ബന്ധങ്ങള്‍ ശക്തമാകും. ധനകാര്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.

You May Like

Sponsored by Taboola