Mercury Transit: ബുധന്റെ നക്ഷത്രമാറ്റം; തേടിയെത്തുക ബമ്പർ ആനുകൂല്യങ്ങൾ, ഈ 3 രാശിക്കാർ സമ്പന്നരാകും

ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ജൂൺ 5 ന് രോഹിണി നക്ഷത്രത്തിൽ പ്രവേശിക്കാൻ പോകുകയാണ്. ഇത് ചില രാശികൾക്ക് വളരെ ശുഭകരമാണ്.

 

വേദ ജ്യോതിഷത്തിൽ ബുധൻ ബുദ്ധി, ജ്ഞാനം, സന്തോഷം, ഭാഗ്യം, സമൃദ്ധി എന്നിവയുടെ ഘടകമായി കണക്കാക്കപ്പെടുന്നു. 

 

1 /6

ബുധൻ നിലവിൽ ഇടവം രാശിയിലാണ് സഞ്ചരിക്കുന്നത്. മെയ് 31നാണ് ഇടവം രാശിയിൽ ബുധൻ പ്രവേശിച്ചത്.   

2 /6

2024 ജൂൺ 5 ന് ഉച്ചകഴിഞ്ഞ് 03:28 ന് രോഹിണി നക്ഷത്രത്തിൽ ബുധൻ പ്രവേശിക്കാൻ പോകുന്നു, ജൂൺ 11 വരെ ഈ നക്ഷത്രത്തിൽ തുടരും. ഇത് ചില രാശികൾക്ക് വളരെയധികം ഗുണം ചെയ്യും. ഈ ദിവസങ്ങളിൽ, ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയമുണ്ടാകും.   

3 /6

മിഥുനം രാശിക്കാർക്ക് ബുധന്റെ നക്ഷത്ര മാറ്റത്തിൽ നിന്ന് വളരെയധികം പ്രയോജനം ലഭിക്കും. അക്കാദമിക് കാര്യങ്ങളിൽ വിജയമുണ്ടാകും. ജോലിയിൽ നിങ്ങൾ ആ​ഗ്രഹിച്ച ഫലം കിട്ടും. ആരോ​ഗ്യപരമായിട്ടുള്ള പ്രശ്നങ്ങൾ മാറിക്കിട്ടും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് അവസരം ഉണ്ടാകും. വരുമാനം വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.   

4 /6

ബുധൻ രോഹിണി നക്ഷത്രത്തിൽ പ്രവേശിക്കുന്നതോടെ ചിങ്ങം രാശിക്കാരുടെ ഭാഗ്യം ശോഭിക്കും. ഔദ്യോഗിക ജീവിതത്തിലെ പ്രശ്നങ്ങളെ മറികടക്കാൻ നിങ്ങൾക്ക് സാധിക്കും. ബിസിനസിൽ വലിയ പുരോ​ഗതിയുണ്ടാകും. കരിയറുമായി ബന്ധപ്പെട്ട് നല്ല വാർത്തകൾ ലഭിക്കും. സാമൂഹിക അന്തസ്സ് വർധിക്കും.   

5 /6

തുലാം രാശിക്കാർക്ക് ബുധൻ രോഹിണി നക്ഷത്രത്തിലേക്ക് നീങ്ങുന്നതോടെ ബമ്പർ ആനുകൂല്യങ്ങൾ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. വ്യക്തിജീവിതത്തിൽ സന്തോഷം ഉണ്ടാകും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ജോലിയിലും ബിസിനസിലും വളരെയധികം പുരോഗതി ഉണ്ടാകും.  

6 /6

(Dislaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)   

You May Like

Sponsored by Taboola