ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്ക. ശരീരത്തിൽ നിന്ന് മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുക എന്നതാണ് വൃക്കയുടെ ജോലി. വൃക്ക തകരാറിലായാൽ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
Foods which increases the risk of kidney stone: ചില ഭക്ഷണങ്ങളിൽ കാൽസ്യം, ഫോസ്ഫറസ്, ഓക്സലേറ്റ്, യൂറിക് ആസിഡ്, സിസ്റ്റിൻ തുടങ്ങിയ ധാതുക്കൾ കൂടുതലാണ്. ഇത് വൃക്കയിൽ കല്ലുകൾ രൂപപ്പെടാൻ കാരണമാകും. കിഡ്‌നിയുടെ ആരോഗ്യത്തെ ബാധിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഇതാ.
മാംസം: സ്ഥിരമായി മാംസാഹാരം ഉയർന്ന അളവിൽ കഴിക്കുന്നത് കിഡ്‌നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. കിഡ്‌നിയുടെ ആരോഗ്യം ശക്തമായി നിലനിർത്താൻ മാംസം മിതമായ അളവിൽ മാത്രം കഴിക്കുക.
തക്കാളി: തക്കാളി അമിതമായി കഴിക്കുന്നത് കിഡ്‌നി സ്റ്റോൺ രൂപപ്പെടുന്നതിന് മറ്റൊരു കാരണമാണ്. തക്കാളിയിലെ ഓക്‌സലേറ്റ് ശരീരത്തിൽ എത്തിയാൽ കിഡ്‌നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നു. എന്നാൽ, തക്കാളി കഴിക്കുന്നത് പൂർണ്ണമായും നിർത്തേണ്ടതില്ല. പക്ഷേ, അധികമായാൽ അമൃതും വിഷം എന്ന കാര്യം മനസിലുണ്ടാകണം.
ശീതളപാനീയങ്ങൾ: രാസവസ്തുക്കളും പഞ്ചസാരയും കൂടുതലുള്ള ശീതളപാനീയങ്ങൾ കുടിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. വൃക്കകളുടെ ആരോഗ്യത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ശീതളപാനീയങ്ങൾ കുടിക്കരുത്.
കഫീൻ: അമിതമായി കഫീൻ കഴിക്കുന്നത് കിഡ്‌നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. അതുകൊണ്ട് കാപ്പിയോ കഫീൻ കൂടുതലുള്ള പാനീയങ്ങളോ കഴിക്കരുത്.
സോഡിയം: സോഡിയം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും കിഡ്‌നി സ്റ്റോൺ രൂപപ്പെടുത്തും. അതിനാൽ സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കണം.
ദിവസവും ഒരു ഗ്ലാസ് നാരങ്ങാനീര് കുടിക്കുന്നത് കിഡ്‌നി സ്റ്റോൺ ഉണ്ടാകുന്നത് തടയാൻ സഹായിക്കും. കൂടാതെ, കൂടുതൽ വെള്ളം കുടിക്കുന്നത് കിഡ്‌നി സ്റ്റോൺ പ്രശ്‌നമുള്ളവർക്ക് ഗുണം ചെയ്യും. ശരീരത്തിലെ കല്ലുകൾ സ്വാഭാവികമായി നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.)