Basant Panchami 2023: ഈ വര്‍ഷം, 2023 ജനുവരി 26, വ്യാഴാഴ്ചയാണ് വസന്തപഞ്ചമി ആഘോഷിക്കുന്നത്. വസന്തപഞ്ചമി നാളിൽ സരസ്വതി ദേവിയെ പ്രത്യേകമായി ആരാധിക്കുന്നു. കുട്ടികൾ ഈ ദിവസം സരസ്വതിദേവിയെ ആരാധിച്ചാൽ അമ്മയുടെ അനുഗ്രഹം ലഭിക്കുമെന്നും പഠനരംഗത്ത് വിജയം നേടുമെന്നും പറയപ്പെടുന്നു.
വസന്തപഞ്ചമിയ്ക്ക് മഞ്ഞയോ പച്ചയോ നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഏറെ ശുഭമായി കരുതുന്നു.ഈ വസന്തപഞ്ചമിയ്ക്ക് ബോളിവുഡ് സ്റ്റൈലില്‍ അണിഞ്ഞൊരുങ്ങാം.
സോനം കപൂർ നിങ്ങൾക്ക് കൂടുതൽ ഭംഗിയുള്ളതും തിളക്കമുള്ളതുമായ ഏതെങ്കിലും ഡ്രസ് ആണ് തിരഞ്ഞെടുക്കണമെങ്കിൽ, സോനം കപൂറിന്‍റെ മഞ്ഞ അനാർക്കലി സ്യൂട്ട് ഏറെ അനുയോജ്യമാണ്. ദുപ്പട്ടയ്‌ക്കൊപ്പം രേഷാം ത്രെഡ് വർക്കോടുകൂടിയ ഈ മഞ്ഞ അനാർക്കലി സ്യൂട്ട് മനോഹരമാണ്. ഒപ്പം സ്റ്റൈലിഷ് ആഭരണങ്ങള്‍ ഈ വസ്ത്രത്തെ കൂടുതല്‍ മനോഹരമാക്കും.
കീർത്തി സുരേഷ് വെൽവെറ്റ് കുർത്തകൾ അല്ലെങ്കില്‍ സല്‍വാര്‍ സ്യൂട്ടുകള്‍ എന്നും ഫാഷനാണ്. നടി കീർത്തി സുരേഷ് അണിഞ്ഞിരിയ്ക്കുന്ന ഈ മഞ്ഞ വെൽവെറ്റ് കുർത്ത സെറ്റ് വസന്തപഞ്ചമിയ്ക്ക് ഏറ്റവും അനുയോജ്യമായ വേഷമാണ്. ഇത് സ്റ്റൈലിഷ് മാത്രമല്ല, ഈ അയഞ്ഞ കുർത്തയും വൈഡ് ലെഗ് പാന്റ് സെറ്റും വളരെ സൗകര്യപ്രദമാണ്.
ജാക്വലിൻ ഫെർണാണ്ടസ് സാരി ധരിക്കാനുള്ള അവസരമെന്ന നിലയിലാണ് വസന്തപഞ്ചമി സ്ത്രീകൾക്കിടയിൽ പ്രചാരത്തിലുള്ളത്, സ്ത്രീകള്‍ സാരിയില്‍ വളരെ സ്റ്റൈലിഷ് ആയി കാണപ്പെടുന്നു, സാരി ഒരു പരമ്പരാഗത ടച്ച് നല്‍കുന്നു. ജാക്വലിൻ ഫെർണാണ്ടസിന്‍റെ മഞ്ഞ നെറ്റ് സാരി ഈ വസന്തപഞ്ചമിക്ക് നിങ്ങൾ തിരഞ്ഞെടുക്കുന്ന വസ്ത്രമായിരിക്കും.
മൃണാൽ താക്കൂർ ഈ വസന്തപഞ്ചമിയ്ക്ക് ഇൻഡോ-വെസ്റ്റേൺ വസ്ത്രങ്ങല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും മികച്ച ഓപ്ഷൻ. നടി മൃണാൽ ഠാക്കൂറിന്‍റെ മഞ്ഞ ഇൻഡോ-വെസ്റ്റേൺ ത്രീ പീസ് കുർത്ത സെറ്റ് നിങ്ങൾക്ക് അനുയോജ്യമായതാണ്.