Health Benefits Of Papaya: പഴുത്ത പപ്പായ രുചികരം... ഗുണപ്രദം; രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ഇത്രയും ഗുണങ്ങൾ

ഒഴിഞ്ഞ വയറ്റിൽ രാവിലെ പഴുത്ത പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? അറിയാം എന്തെല്ലാം ഗുണങ്ങൾ ലഭിക്കുമെന്ന്.

  • Nov 17, 2024, 15:22 PM IST
1 /6

വെറുംവയറ്റിൽ പപ്പായ കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. രാവിലെ വെറുംവയറ്റിൽ പപ്പായ കഴിക്കുന്നത് എന്തെല്ലാം ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് അറിയാം.

2 /6

പപ്പായ ദഹനപ്രശ്നങ്ങൾക്ക് മികച്ചതാണ്. ഒഴിഞ്ഞ വയറ്റിൽ പപ്പായ കഴിക്കുന്നത് ദഹനം മികച്ചതാക്കാനം മലബന്ധം തടയാനും സഹായിക്കും. നാരുകളാൽ സമ്പുഷ്ടമായ പപ്പായ ദഹനപ്രശ്നങ്ങളെ ചെറുക്കാനും കുടലിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.

3 /6

പപ്പായയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. രാവിലെ വെറുംവയറ്റിൽ പപ്പായ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കും.

4 /6

പപ്പായയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളായ സി, ഇ എന്നിവയും ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കാനും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.

5 /6

പപ്പായയിൽ കലോറി കുറവാണ്. എന്നാൽ, നാരുകൾ കൂടുതലാണ്. അതിനാൽ തന്നെ ഇത് ശരീരഭാരം കുറയ്ക്കാൻ മികച്ച ഭക്ഷണമാണ്. പപ്പായ ശരീരത്തിൽ ആവശ്യത്തിന് ജലാംശം നൽകുകയും അവശ്യ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു.

6 /6

പഴുത്ത പപ്പായ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു. ഇവയിൽ അടങ്ങിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കാനും നാരുകൾ കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola