Basant Panchami 2024: സരസ്വതി ദേവിയെ പ്രീതിപ്പെടുത്താം, വസന്ത പഞ്ചമിയ്ക്ക് പൂജാമുറി അലങ്കരിക്കുമ്പോള്‍ ഈ സാധനങ്ങൾ ഉപയോഗിക്കൂ

Home Temple Decoration on Basant Panchami 2024: ഇന്ത്യയിൽ ആഘോഷിക്കുന്ന ഉത്സവങ്ങൾക്ക് മതപരമായ പ്രാധാന്യം മാത്രമല്ല, അവയ്ക്ക് പരിസ്ഥിതിയുമായി ബന്ധവുമുണ്ട്. അതിലൊന്നാണ് വസന്ത [പഞ്ചമി. വസന്ത പഞ്ചമിയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. വസന്ത പഞ്ചമി മുതൽ വസന്തകാലം ആരംഭിക്കുന്നു, 

ഈ വര്‍ഷം വസന്ത പഞ്ചമി ഫെബ്രുവരി 14-ന് ആഘോഷിക്കും. ഈ ദിവസം അറിവിന്‍റെയും ജ്ഞാനത്തിന്‍റെയും ഉറവിടവും ദാതാവുമായ സരസ്വതി ദേവിയുടെ ജന്മദിനമാണ് ആഘോഷിക്കുന്നത്. ഈ ദിവസം സരസ്വതി ദേവിയെ ആരാധിക്കുന്നതിന് ഏറെ പ്രാധാന്യം ഉണ്ട്. വസന്ത പഞ്ചമി ദിനത്തില്‍ സരസ്വതി ദേവിയെ പ്രീതിപ്പെടുത്താന്‍ പൂജാമുറി എങ്ങിനെ അലങ്കരിക്കണം? അറിയാം 

1 /5

ജമന്തി പൂക്കള്‍കൊണ്ട് പൂജാമുറി അലങ്കരിക്കാം    ഇളം മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ജമന്തിപ്പൂക്കള്‍ സരസ്വതി ദേവിയ്ക്ക് ഏറെ പ്രിയമാണ്. അതിനാല്‍ പൂജാമുറി അലങ്കരിക്കാന്‍ ഇത്തരം പൂക്കള്‍ ഉപയോഗിക്കാം. ഒപ്പം മാവിന്‍റെ ഇലകള്‍, റോസാപ്പൂക്കള്‍ തുടങ്ങിയവയും അലങ്കാരത്തിനായി ഉപയോഗിക്കാം. 

2 /5

മഞ്ഞ സ്കാർഫ് ഉപയോഗിച്ച് ഭിത്തികള്‍ അലങ്കരിക്കാം    സരസ്വതി ദേവിക്ക് മഞ്ഞ നിറം ഏറെ പ്രിയമാണ്. അതിനാല്‍ പൂജാമുറി മഞ്ഞ കളർ തീം ഉപയോഗിച്ച് അലങ്കരിക്കാം. മഞ്ഞ നിറത്തിലുള്ള തുണി ഉപയോഗിച്ച് പൂജാമുറി അലങ്കരിക്കാം.   

3 /5

വസന്ത പഞ്ചമിയ്ക്ക് രംഗോളി ഉണ്ടാക്കാം  ഹൈന്ദവ വിശ്വാസത്തില്‍ എല്ലാ മംഗളകരമായ അവസരങ്ങളിലും രംഗോളി ഉണ്ടാക്കുന്ന ഒരു പതിവ് ഉണ്ട്. ഇപ്രകാരം ചെയ്യുന്നതുവഴി ദേവീദേവന്മാർ പ്രസാദിക്കുന്നു എന്നാണ് വിശ്വാസം. അത്തരമൊരു സാഹചര്യത്തിൽ, വസന്ത പഞ്ചമിയിൽ, സരസ്വതി ദേവിയുടെ കൈകളിൽ ഇരിക്കുന്ന വീണയുടെ ഒരു രംഗോളി ഉണ്ടാക്കാം.

4 /5

അലങ്കാരത്തിനായി താമരപ്പൂവ് ഉപയോഗിക്കാം   ദേവി സരസ്വതിക്ക് താമരപ്പൂവ് വളരെ ഇഷ്ടമാണ്, എല്ലാ ചിത്രങ്ങളിലും താമരപ്പൂവില്‍ ഇരിക്കുന്ന ദേവിയെ കണ്ടിരിക്കാം, ആ ഒരു സാഹചര്യത്തിൽ, വസന്ത പഞ്ചമിയ്ക്ക് പൂജാമുറി അലങ്കരിക്കുന്ന അവസരത്തില്‍ തമരപ്പൂക്കള്‍ തീര്‍ച്ചയായും ഉപയോഗിക്കണം.  

5 /5

മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക  വസന്ത പഞ്ചമി ദിനത്തില്‍ ആളുകള്‍ മഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച്, വസന്ത പഞ്ചമി ദിനത്തിൽ മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ദേവിയെ ആരാധിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. മഞ്ഞ നിറം സൂര്യന്‍റെ നിറമാണ്‌, സൂര്യന്‍റെ കിരണങ്ങള്‍ അന്ധകാരത്തെ നശിപ്പിക്കുന്നതുപോലെ, സൂര്യന്‍റെ നിറമായ മഞ്ഞ നിറം മനുഷ്യഹൃദയത്തിൽ വസിക്കുന്ന ദുരാഗ്രഹങ്ങളെ നശിപ്പിക്കുന്നു.  

You May Like

Sponsored by Taboola