Summer Tips: വേനൽ ചൂടിനെ ചെറുക്കാം, ശരീരം തണുപ്പിക്കാൻ ഇവ കഴിക്കാം

വേനൽച്ചൂടിനെ ചെറുക്കാൻ പല വഴികളുണ്ട്. ജല സമ്പുഷ്ടമായ ഭക്ഷണ പദാർത്ഥങ്ങൾ ഉൾപ്പെടുത്തുന്നത് ഏറ്റവും മികച്ച വഴിയാണ്. ഈ വേനൽക്കാലത്ത് ജലാംശം നിലനിർത്താനും ഉന്മേഷദായകമായിരിക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ...

 

1 /4

തണ്ണിമത്തനിൽ വിറ്റാമിൻ എ, സി, ബി പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകളായ ലൈക്കോപീൻ, ബീറ്റാ കരോട്ടിൻ എന്നിവയും ധാരാളമുണ്ട്. ആന്റി ഓക്സിഡന്റുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ക്യാൻസർ തടയുകയും ചെയ്യുന്നു. അവ നിങ്ങളുടെ ഹൃദയത്തിനും മികച്ചതാണ്. ഇവ വേനൽക്കാലത്ത് കഴിക്കുന്നത് വളരെ ഉത്തമമാണ്.

2 /4

തക്കാളിയിൽ വിറ്റാമിൻ എ, ബി, സിയും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ നിന്ന് ദോഷകരമായ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യവും തക്കാളിയിലുണ്ട്. നിരവധി പോഷകങ്ങളും ഇതിലുണ്ട്. വേനൽക്കാലത്ത് തക്കാളി കഴിക്കുന്ന ശരീരത്തെ തണുപ്പിക്കും.

3 /4

വേനൽക്കാലത്ത് നിർബന്ധമായും കഴിക്കേണ്ട മറ്റൊരു ഭക്ഷണമാണ് തൈര്. ഉന്മേഷം വർദ്ധിപ്പിക്കുന്നതിനൊപ്പം ശരീരത്തിൽ ജലാംശം നിലനിർത്താനും ഇതിന് കഴിവുണ്ട്. ഒരു നുള്ള് ഉപ്പും പഞ്ചസാരയും ചേർക്കുന്നത് കൂടുതൽ നല്ലതാണ്. തൈര് ഒരു മികച്ച സ്ട്രെസ് റിലീവറും ഉത്കണ്ഠ കുറയ്ക്കുന്ന പദാർത്ഥവുമാണ്.

4 /4

95 ശതമാനം വെള്ളം അടങ്ങിയിട്ടുള്ള ഭക്ഷണമാണ് വെള്ളരിക്ക. അത് കൊണ്ട് തന്നെ ഇവ വേനൽക്കാലത്ത് കഴിക്കാൻ നല്ലതാണ്. ശരീരത്തിൽ ജലാംശം നിലനിർത്തും. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിലൂടെ ഉള്ളിൽ നിന്ന് ആരോഗ്യം നിലനിർത്താൻ ഇത് നിങ്ങളെ സഹായിക്കുന്നു. കുക്കുമ്പറിൽ ഉയർന്ന ഫൈബറും, കുറഞ്ഞ കലോറിയുമാണുള്ളത്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും ഇത് ഒരു മികച്ച ഭക്ഷണമാണ്. ഉയർന്ന പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു.

You May Like

Sponsored by Taboola