Benefits of Pistachio: പിസ്ത ശീലമാക്കൂ... ആരോഗ്യം കൂടെപോരും

നമ്മുടെ ശരീരത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുവാന്‍ പിസ്തയ്ക്ക് കഴിയും. പ്രോട്ടീന്‍, വിറ്റാമിനുകള്‍, നാരുകള്‍ തുടങ്ങിയവയാല്‍ സമ്പന്നമാണ് പിസ്ത. 

ശരീര ഭാരം കുറയ്ക്കുക, കുടലിന്റെ ആരോഗ്യം സംരക്ഷിക്കുക, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം തുടങ്ങി അനേക ​ഗുണങ്ങൾ പിസ്തയ്ക്കുണ്ട്.  ബീറ്റാ കരോട്ടിന്‍, ഡയറ്റെറി ഫൈബര്‍, പ്രോട്ടീന്‍, തയാമിന്‍, കാല്‍സ്യം തുടങ്ങി ധാരാളം പോഷകങ്ങൾ പിസ്തയിലടങ്ങിയിരിക്കുന്നു.

 

1 /6

പതിവായി പിസ്ത കഴിക്കുന്നത് തലച്ചോറിനെ സജീവമാക്കുന്നു. ഇവ തലച്ചോറിലേക്കുള്ള രക്ത പ്രവാഹം ക്രമമാക്കുകയും അത് വഴി ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.  

2 /6

പിസ്തയില്‍ മഗ്നീഷ്യം, പൊട്ടാഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. രക്ത സമ്മര്‍ദ്ദവും കൊളസ്‌ട്രോളും നിയന്ത്രിക്കുന്നു.

3 /6

പിസ്തയിലടങ്ങിയിരിക്കുന്ന ല്യൂട്ടിന്‍, സിയോക്‌സാന്തിന്‍ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് റെറ്റിനയുടെ അപചയം തടയുന്നു.  

4 /6

ഇവയിലുള്ള വിറ്റാമിൻ ഇ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും. പിസ്തയിലടങ്ങിയിരിക്കുന്ന എണ്ണ ചര്‍മ്മം വരളാതെ ഈര്‍പ്പത്തോടെ ഇരിക്കാന്‍ സഹായിക്കും.

5 /6

പിസ്തയിലെ വിറ്റാമിന്‍ ബി6, മഗ്നീഷ്യം എന്നിവ സമ്മര്‍ദ്ദം, ടെന്‍ഷന്‍ എന്നിവ ഒഴിവാക്കി മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

6 /6

 ചെമ്പ്, മഗ്നീഷ്യം, പൊട്ടാഷ്യം, കാല്‍സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ദിവസവും 5-10 പിസ്ത കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola