വയറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഹൃദ്രോഗങ്ങൾ, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ അപകടസാധ്യത വർധിപ്പിക്കുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് വലിയ വെല്ലുവിളിയാണ്. എന്നാൽ, ഈ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ വയറിലെ കൊഴുപ്പ് എളുപ്പത്തിൽ കുറയ്ക്കാം.
ആപ്പിൾ, ഓറഞ്ച്, ചീര, ബ്രോക്കോളി, ബെറികൾ തുടങ്ങിയ പഴങ്ങളും പച്ചക്കറികളും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ മികച്ചതാണ്. ഇവ പോഷകങ്ങളാൽ സമ്പന്നമാണ്. ഇവയിൽ കൊഴുപ്പ് കുറവാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള ആസക്തി കുറയ്ക്കുന്നു.
ടോഫു, പയറുവർഗങ്ങൾ, ചിക്കൻ ബ്രെസ്റ്റ്, ട്രൈ ഫിഷ് തുടങ്ങിയ ലീൻ പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഇവ പേശികളുടെ ആരോഗ്യം മികച്ചതാക്കുന്നതിനും മെറ്റബോളിസം വർധിപ്പിക്കുന്നതിനും സഹായിക്കും. ഇവ അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.
ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കും. ക്വിനോവ, ബ്രൌൺ റൈസ്, ഗോതമ്പ് ബ്രെഡ്, ഓട്സ് എന്നിവ പോലുള്ള ധാന്യങ്ങൾ കഴിക്കാം. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും കുടവയർ കുറയ്ക്കാനും സഹായിക്കും.
ചീസ്, തൈര്, പാൽ തുടങ്ങിയ കൊഴുപ്പ് കുറഞ്ഞതോ കൊഴുപ്പ് ഇല്ലാത്തതോ ആയ പാൽ ഉത്പന്നങ്ങൾ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഗ്രീക്ക് യോഗർട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും. ഇത് പ്രോട്ടീൻ സമ്പുഷ്ടമാണ്.
ബദാം, ചിയ വിത്തുകൾ, വാൽനട്ട്, ഫ്ലാക്സ് സീഡ് എന്നിവ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇത് വയറിലെ കൊഴുപ്പ് വർധിപ്പിക്കാതെ തന്നെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകും.