Weight Loss Tips for Night: പ്രധാനമായും ഭക്ഷണവും ജീവിതശൈലിയും. ഭാരം കുറയ്ക്കുക എന്നാൽ പട്ടിണി കിടക്കുക എന്നല്ല. എന്നു കരുതി ധാരാളം കഴിക്കാമെന്നുമല്ല.
പക്ഷെ രാത്രിയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ നമുക്ക് ഭാരം ഈസിയായി കുറയ്ക്കാൻ സാധിക്കും.
ശരീരത്തിന് വിശ്രമം ലഭിക്കേണ്ട സമയമാണ് രാത്രി. അതിനാൽ തന്നെ 12 മണിക്ക് മുന്നേയായി ഉറങ്ങാൻ ശ്രമിക്കുക. കുറഞ്ഞത് 7-8 മണിക്കൂർ എങ്കിലും ഉറങ്ങണം.
രാത്രിയിൽ കഴിക്കുന്നത് ലഘുവായതും പോഷകസമ്പുഷ്ടവുമാണെന്ന് ഉറപ്പു വരുത്തേണ്ടത് വളരെ പ്രധാനമാണ്.
രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കരുത്. എരിവും പുളിയും ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കരുത്. കഴിവതും 7 മണിക്ക് മുന്നേയായി അത്താഴം കഴിച്ച് പൂർത്തിയാക്കുക.
ചായ കാപ്പി മുതലായ കഫീൻ ധാരാളമായി അടങ്ങിയ പാനീയങ്ങളോ ഭക്ഷണങ്ങളോ കഴിക്കരുത്. ഇത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. ഭാരം വർദ്ധിപ്പിക്കും.
അത്താഴം കഴിഞ്ഞ് ഒരു അര മണിക്കൂറിന് ശേഷം കുറച്ച് സമയം നടക്കുക. വളരെ വേഗത്തിലൊന്നും വേണ്ട. എങ്കിലും നടക്കുവാൻ സമയം കണ്ടെത്തുക. ഇത് കഴിച്ച ഭക്ഷണം ദഹിക്കുന്നതിനും നല്ല ഉറക്കത്തിനും സഹായിക്കും.
രാത്രി കഴിക്കുന്ന ഭക്ഷത്തിൽ പഞ്ചസാര അടങ്ങിയിട്ടില്ലെന്ന് ഉറപ്പു വരുത്തുക. അതായത് മധുര പലഹാരങ്ങളും പാനീയങ്ങളും പൂർണ്ണമായി ഒഴിവാക്കുക.