Plants and Vastu: ഈ ചെടികള്‍ക്ക് വീടിനുള്ളില്‍ ഇടം നല്‍കാം, പോസിറ്റിവിറ്റിയും സന്തോഷവും ഉറപ്പ്

Plants and Vastu: മരങ്ങളും പച്ചപ്പും നിങ്ങളുടെ ചുറ്റുപാടുകള്‍ക്ക് ഭംഗി കൂട്ടുകയും അന്തരീക്ഷം കൂടുതല്‍ ശുദ്ധമാക്കുകയും ചെയ്യുന്നു. വാസ്തു ശാസ്ത്രമനുസരിച്ച് ചില ചെടികള്‍ വായു ശുദ്ധീകരിക്കുകയും ഒപ്പം അതിശയകരമായ പ്രയോജനങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

അതായത്,ചില ചെടികള്‍ വീടിനുള്ളില്‍ വയ്ക്കാന്‍ ഉത്തമമാണ്. ഇത്, വീടിനുള്ളിലെ വായു ശുദ്ധീകരിയ്ക്കുക മാത്രമല്ല, പോസിറ്റിവിറ്റി വർദ്ധിപ്പിക്കുകയും ചെയ്യും.  ഈ സസ്യങ്ങള്‍ വാസ്തു ശാസ്ത്രം ചൂണ്ടിക്കാട്ടുന്ന ഏറ്റവും മികച്ച സസ്യങ്ങളാണ്, എന്നതിലുപരി ഇവയ്ക്ക് മറ്റ് സവിശേഷമായ പ്രാധാന്യങ്ങളുമുണ്ട്. നമ്മുടെ വീട്ടിനുള്ളില്‍ വയ്ക്കാന്‍ സാധിക്കുന്ന ചില വാസ്തു പ്രാധാന്യമുള്ള സസ്യങ്ങളെക്കുറിച്ചും അവയുടെ സവിശേഷതകളെക്കുറിച്ചും ഏതു ദിശയിലാണ് ഇത് വളര്‍ത്തേണ്ടത് എന്നും അറിയാം ....  

1 /4

തുളസി ചെടി: ഈ ചെടി ഇന്ത്യയിൽ വ്യാപകമായി ലഭ്യമായ ഏറ്റവും പ്രയോജനപ്രദവും ഐശ്വര്യപ്രദവുമായ സസ്യങ്ങളിൽ ഒന്നാണ്. ഹൈന്ദവ വിശ്വാസത്തില്‍ ഈ ചെടിയെ പൂജിക്കാറുണ്ട്. മനസ്സിനെ ശാന്തമാക്കുകയും സമാധാനവും സന്തോഷവും പരത്തുകയും ചെയ്യുന്ന നേരിയ സുഗന്ധവും ഈ ചെടിയ്ക്കുണ്ട്. രോഗാണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുന്ന ആന്‍റിമൈക്രോബയൽ ഗുണങ്ങൾ ഉള്ളതിനാൽ വിവിധ രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു. അത് നിങ്ങളുടെ വീടിന്‍റെ ചുറ്റുപാടിൽ സൂക്ഷിച്ചാൽ മതിയാകും. ദിശ: വീടിന്‍റെ  "ബ്രഹ്മ സ്ഥാനം" എന്നറിയപ്പെടുന്ന വീടിന്‍റെ  മധ്യഭാഗത്ത് ഇത് സൂക്ഷിക്കണം. ഈ സ്ഥലം ലഭ്യമല്ലെങ്കിൽ, വീടിന്‍റെ വടക്ക്, വടക്ക്-കിഴക്ക് അല്ലെങ്കിൽ കിഴക്ക് ദിശയിൽ രാവിലെ സൂര്യപ്രകാശം ചെടിയിൽ എത്തുന്ന രീതിയിൽ ഇത് നടാം. എന്നാല്‍, തെക്ക് ദിശയിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് അശുഭകരമായി കണക്കാക്കുന്നു, കൂടാതെ, നെഗറ്റീവ് എനർജി പ്രവാഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

2 /4

മുല്ലച്ചെടി: ഈ ചെടിക്ക് മനോഹരമായ ചെറിയ വെളുത്ത പൂക്കൾ ഉണ്ട്, ഒരു പ്രത്യേക സൗരഭ്യവാസനയുമുണ്ട്. ഇത് മധുരവും പുതുമയുള്ളതുമായ സുഗന്ധം മാനസികാവസ്ഥയെ സഹായിയ്ക്കുന്നു, കൂടാതെ, വീടിന്‍റെ  സമാധാനപരവും ഐക്യവും നിറഞ്ഞ അന്തരീക്ഷത്തിന് സൗകര്യമൊരുക്കുകയും ചെയ്യുന്നു. ദിശ: രാവിലെയും വൈകുന്നേരവും മാത്രം സൂര്യപ്രകാശം ലഭിക്കുന്ന തരത്തിൽ വീടിന്‍റെ വടക്ക്, വടക്ക്-കിഴക്ക് അല്ലെങ്കിൽ കിഴക്ക് ദിശയിൽ വയ്ക്കുക.

3 /4

മണി പ്ലാന്‍റ്  ഈ ചെടി വിവിധ ഇനങ്ങളിൽ ലഭ്യമാണെങ്കിലും ഷേഡുള്ള ഇലകളുള്ളവയാണ് കൂടുതൽ ശുഭകരമായി കണക്കാക്കുന്നത്. ഒരു എയർ പ്യൂരിഫയറായി പ്രവർത്തിക്കുന്നു എന്നതാണ് ഈ ചെടിയുടെ ഏറ്റവും വലിയ പ്രത്യേകത. ഇത് ധാരാളം ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നു. കൂടാതെ, ഭാഗ്യത്തേയും സമൃദ്ധിയേയും  ആകർഷിക്കുന്നു. നിങ്ങളുടെ ഭവനത്തില്‍ ഗണപതിയുടെയും ശുക്രന്‍റെയും അനുഗ്രഹം വര്‍ഷിക്കാന്‍ ഈ ചെടി സഹായകമാണ്.  ദിശകൾ: ഇത് വീടിന്‍റെ തെക്ക്-കിഴക്ക് ദിശയിലോ ഏതെങ്കിലും മുറിയുടെ തെക്ക്-കിഴക്ക് മൂലയിലോ ചെറിയ കുട്ടികൾക്ക് എത്തിച്ചേരാനാകാത്ത വിധത്തിൽ സൂക്ഷിക്കണം.

4 /4

സ്നേക്ക് പ്ലാന്‍റ് സ്നേക്ക് പ്ലാന്‍റ് അന്തരീക്ഷത്തിൽ ഓക്സിജനും ഈർപ്പവും നിറയ്ക്കുകയും അങ്ങനെ വീടിനുള്ളിലെ വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് സമാധാനവും സന്തോഷവും പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതിയെ പുതുമയുള്ളതും മനോഹരവുമാക്കുകയും ചെയ്യുന്നു.  രാത്രിയിലും ഓക്‌സിജൻ പുറത്തുവിടും എന്നതാണ് സ്‌നേക്ക് പ്ലാന്‍റിന്‍റെ പ്രത്യേകത. അന്തരീക്ഷത്തിലെ വിഷവാതകങ്ങള്‍ ആഗിരണം ചെയ്യുന്ന ഈ ചെടിയ്ക്ക്‌ യാതൊരു വിധ പരിചരണവും ആവശ്യമില്ല...    ദിശ: ആവശ്യത്തിന് പകൽ വെളിച്ചം, നേരിട്ട് സൂര്യപ്രകാശം എത്താത്ത വിധത്തില്‍ വീടിന്‍റെ കോണില്‍ എവിടെയെങ്കിലും സൂക്ഷിക്കുക.

You May Like

Sponsored by Taboola